കൊറോണ; ഐലീഗ് ഫുട്ബോളിലെ ശേഷിക്കുന്ന മത്സരങ്ങള്‍ ഉപേക്ഷിക്കാന്‍ സാധ്യത

കൊല്‍ക്കത്ത: കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഐലീഗ് ഫുട്ബോളിലെ ശേഷിക്കുന്ന മത്സരങ്ങള്‍ ഉപേക്ഷിക്കുമെന്ന് റിപ്പോര്‍ട്ട്. ലീഗില്‍ നാല് റൗണ്ട് മത്സരങ്ങളാണ് ബാക്കിയുള്ളത്. അതേസമയം ഈ സീസണില്‍ തരംതാഴ്ത്തല്‍ ഉപേക്ഷിക്കാനാണ് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്റെ ആലോചന.

ഇപ്പോള്‍ തരംതാഴ്ത്തല്‍ ഭീഷണി നേരിടുന്ന ടീം മുന്‍ ചാംപ്യന്മാരായ ഐസ്വാള്‍ ആണ്. നേരത്തേ, ഏപ്രില്‍ 15 വരെ ആയിരുന്നു മത്സരങ്ങള്‍ നിര്‍ത്തിവെയ്ക്കാന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ തീരുമാനിച്ചത്. എന്നാല്‍ വൈറസ് ഇപ്പോള്‍ കൂടുതല്‍ ഭീതി പടര്‍ത്തി വ്യാപിക്കുന്നത് കാരണമാണ് ശേഷിക്കുന്ന മത്സരങ്ങള്‍ ഉപേക്ഷിക്കാന്‍ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ ആലോചിക്കുന്നത്.

Top