ഐ ലീഗ്; ഈസ്റ്റ് ബംഗാളിനോട് സമനിലയില്‍ കുരുങ്ങി ഗോകുലം

കോഴിക്കോട്: ഐ ലീഗില്‍ ഗോകുലം 1-1 എന്ന നിലയില്‍ സമനിലയില്‍ പിരിഞ്ഞു. ഈസ്റ്റ് ബംഗാളിനോടുള്ള മത്സരത്തിലാണ് ഗോകുലം സമനില വഴങ്ങിയത്. ഇതോടെ പോയന്റ് നിലയില്‍ മുന്നേറാനുള്ള അവസരം ഗോകുലത്തിന് നഷ്ടമാവുകയും ചെയ്തു.

മത്സരത്തില്‍ ആദ്യം ഗോള്‍ നേടിയത് ഗോകുലം ആണ്. 9-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ മര്‍ക്കസ് ജോസഫിലൂടെയാണ് ടീം മുമ്പില്‍ എത്തിയത്. എന്നാല്‍ ഈസ്റ്റ് ബംഗാള്‍ 24-ാം മിനിറ്റില്‍ വിക്ടര്‍ അലോണ്‍സോയുടെ പെനാല്‍റ്റി ഗോളിലൂടെ ഒപ്പം എത്തി.

അതേസമയം മറ്റൊരു മത്സരത്തില്‍ പഞ്ചാബ് ഇന്ത്യന്‍ ആരോസിനെ സമനിലയില്‍ വീഴ്ത്തി. ഈസ്റ്റ് ബംഗാള്‍ 5 കളികളില്‍നിന്നും 20 പോയന്റുമായി നാലാം സ്ഥാനത്താണ്. ഗോകുലം 14 കളികളില്‍നിന്നും 19 പോയന്റുമായി ആറാം സ്ഥാനത്തും ആണ്.

Top