ഐലീഗ് ഫുട്‌ബോള്‍; ചെന്നൈ സിറ്റിയെ തോല്‍പ്പിച്ച് റിയല്‍ കശ്മീര്‍ (2-1)

ലീഗ് ഫുട്‌ബോളിൽ റിയല്‍ കശ്മീരിന് സീസണിലെ ആദ്യ ജയം. ശ്രീനഗറില്‍ വച്ചാണ് മത്സരം നടന്നത്. ചെന്നൈ സിറ്റിയെ 2-1നാണ് റിയല്‍ കശ്മീര്‍ പരാജയപ്പെടുത്തിയത്.

ഡാനിഷ് ഫറൂഖും ഐവറി കോസ്റ്റ് താരം ബാസി അര്‍മാന്‍ഡുമാണ് റിയല്‍ കശ്മീരിനായി ഗോളുകള്‍ നേടിയിരുന്നത്. ചെന്നൈ സിറ്റിയുടെ ആശ്വാസ ഗോള്‍ നേടിയത് സയിദ് സുഹൈല്‍ പാഷയാണ്.

നേരത്തെ നടന്ന രണ്ട് എവേ മത്സരങ്ങളിലും റിയല്‍ കശ്മീരിന് സമനിലയായിരുന്നു. ഈസ്റ്റ് ബംഗാളിനോടും ടി.ആര്‍.എ.യു എഫ്.സിക്കുമെതിരെ റിയല്‍ കശ്മീരിന് സമനില ആയിരുന്നു. റിയല്‍ കശ്മീര്‍ അഞ്ച് പോയിന്റുമായി ലീഗില്‍ ഏഴാം സ്ഥാനത്താണുള്ളത്.

Top