ഐ ലീഗ് മത്സരങ്ങൾക്ക് ഇന്ന് തുടക്കം

i league

ലീഗ് ആദ്യ മത്സരത്തിൽ ഗോകുലം കേരള എഫ്സി ഇന്ന് ചെന്നൈ സിറ്റി എഫ്സിക്ക് എതിരെ. ഇന്ന് വൈകിട്ട് 7നു കൊൽക്കത്തയിലാണ് ഐ ലീഗിനു കിക്കോഫ്‌. കൊവിഡ് കാരണം കോഴിക്കോട്ടെ കളിക്കളത്തിലെ ഹോം മാച്ച് കാല്പന്ത് കളിക്കമ്പക്കാർക്ക് നഷ്ടമായി.കേരളത്തിലെ കാല്പന്ത് കളിക്കമ്പക്കാർക്ക് ഇനി ഐ ലീഗ് ആവേശത്തിന്റെ കാലം.

കേരളത്തിന്റെ സ്വന്തം ടീം ഗോകുലം എഫ് സി ചെന്നൈ സിറ്റി എഫ്സിക്കെതിരെ ഇന്ന് ഇറങ്ങും. കൊൽക്കത്തയ്ക്ക് അടുത്തുള്ള കല്യാണി സ്റ്റേഡിയത്തിലാണ് ഗോകുലത്തിന്റെ ഈ സീസണിലെ ആദ്യ കളി.  മികവുറ്റ വിദേശ താരങ്ങളെ ക്ലബ്ബ് ഉടമ ഗോകുലം ഗോപാലന്റെ നേതൃത്വത്തിലുള്ള ടീം മാനേജ്മെന്റ് നേരത്തെ ടീമിലെത്തിച്ചിരുന്നു.ഐ ലീഗിനു വേണ്ടിയുള്ള ഗോകുലം ടീമിൽ ഇക്കുറി 11 മലയാളികൾ ആണ് ഉള്ളത്. നാല് വിദേശ താരങ്ങളും ടീമിലുണ്ട്.

Top