ചര്‍ച്ചില്‍ ബ്രദേഴ്‌സിനെ തോല്‍പ്പിച്ച് ഗോകുലം; വരുമാനം ധനരാജിന്റെ കുടുംബത്തിന് കൈമാറി

കോഴിക്കോട്: ഐ ലീഗ് ഫുട്‌ബോളില്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സിനെ തോല്‍പ്പിച്ച് ഗോകുലം കേരള. കോഴിക്കോട് വച്ചായിരുന്നു മത്സരം നടന്നത്. എതിരില്ലാത്ത ഒരു ഗോളിനാണ് ചര്‍ച്ചിലിനെ ഗോകുലം മുട്ടുകുത്തിച്ചത്.

മത്സരത്തിന്റെ 38-ാം മിനിറ്റില്‍ സ്‌ട്രൈക്കര്‍ മര്‍ക്കസ് ജോസഫാണ് ഗോകുലത്തിനായി ഗോള്‍ നേടിയത്.

മത്സരത്തില്‍ നിന്ന് ലഭിക്കുന്ന ടിക്കറ്റ് വരുമാനം മുന്‍ കേരള താരം ധനരാജിന്റെ കുടുംബത്തിന് നല്‍കുമെന്ന് ഗോകുലം മാനേജ്‌മെന്റ് നേരത്തെ അറിയിച്ചിരുന്നു. കളി കഴിഞ്ഞതിന് ശേഷം 5,60,350 രൂപ ധനരാജിന്റെ കുടുംബത്തിന് കൈമാറുകയും ചെയ്തു.

ഈ ജയത്തോടെ ഐ ലീഗില്‍ നാലാം സ്ഥാനത്തേക്ക് ഉയരാനും ഗോകുലം കേരളയ്ക്ക് സാധിച്ചു. 8 കളികളില്‍ നിന്നും ഗോകുലത്തിന് 13 പോയന്റ് ലഭിച്ചിട്ടുണ്ട്.

Top