പ്രതിഷേധം ഫലം കണ്ടു; ഐ ലീഗ് മത്സരങ്ങള്‍ മുഴുവന്‍ ഇനി ആരാധകര്‍ക്ക് തത്സമയം കാണാം

ലീഗിനെ തഴയാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ആരാധകരും ഐലീഗ് ക്ലബുകളും ഒരുമിച്ച് നടത്തിയ പ്രതിഷേധം വിജയം കണ്ടു. ഐ ലീഗ് മത്സരങ്ങള്‍ തത്സമയം കാണാന്‍ കഴിയില്ല എന്നതായിരുന്നു ഐലീഗ് ക്ലബുകളെയും ആരാധകരെയും വലിയ പ്രതിഷേഷങ്ങളിലേക്ക് എത്തിക്കാനുള്ള പ്രധാന കാരണം. ഈ വിഷയത്തില്‍ എഐ എഫ്എഫ്പരിഹാരം കണ്ടിരിക്കുകയാണ് ഇപ്പോള്‍.

ഇനിമുതല്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് സംപ്രേക്ഷണം ചെയ്യില്ല എന്ന് പറഞ്ഞ 28 ഐലീഗ് മത്സരങ്ങളും ഓണ്‍ലൈന്‍ സ്ട്രീമിങ് വഴി ഫുട്‌ബോള്‍ ആരാധകര്‍ക്ക് കാണാന്‍ കഴിയും. ഹോട്ട് സ്റ്റാറും ജിയോ ടിവിയും വഴി ആകും മത്സരങ്ങള്‍ തത്സമയം ആരാധകരിലേക്ക് എത്തുക. ഈ മത്സരങ്ങള്‍ ആരാധകരിലേക്ക് എത്തിക്കാന്‍ ആവശ്യമായ ചിലവുകള്‍ എഐഎഫ്എഫ് വഹിക്കും.

ജനുവരി മുതല്‍ ഐ ലീഗില്‍ നടക്കുന്ന 58 മത്സരങ്ങളില്‍ 30 മാത്രമെ ടെലികാസ്റ്റ് ചെയ്യൂ എന്നായിരുന്നു സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ തീരുമാനം. ഇതിനെതിരായി ഐലീഗ് ക്ലബുകള്‍ വരികയും ഫിഫയ്ക്ക് അടക്കം പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

Top