ഐ ലീഗ് ; ഗോകുലം കേരള എഫ്‌സി ഇന്ന് മോഹന്‍ ബഗാനെതിരെ

Gokulam kerala

സൂപ്പര്‍ കപ്പ് യോഗ്യത ലക്ഷ്യമാക്കി ഐ ലീഗ് ഫുട്‌ബോളിലെ ഹോം മത്സരത്തില്‍ 20 പോയിന്റുമായി ഏഴാം സ്ഥാനത്തുള്ള ഗോകുലം കേരള എഫ് സി ഇന്ന് മോഹന്‍ ബഗാനെ നേരിടും. കോഴിക്കോട് കോര്‍പ്പറേഷന്‍ ഇ എം എസ് സ്റ്റേസിയത്തില്‍ ഉച്ചക്ക് ശേഷം 3 മണിക്കാണ് മത്സരം.

കഴിഞ്ഞ 5 മത്സരങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുത്ത ഗോകുലത്തിന് ഹോം മത്സരത്തിന്റെ ലക്ഷ്യം ജയത്തോടെ ആദ്യ ആറില്‍ ഒരാളായി സൂപ്പര്‍ കപ്പില്‍ ഇടംപിടിക്കുക എന്നതാണ്. കൊല്‍ക്കത്തയിലെ വിജയം സ്വന്തം നാട്ടിലും ആവര്‍ത്തിച്ചാല്‍ 23 പോയന്റോടെ ആള്‍ ഇന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഇത്തവണ ആരംഭിക്കുന്ന സൂപ്പര്‍ കപ്പിന് ഗോകുലം കേരളയ്ക്ക് യോഗ്യത ഉറപ്പിക്കാനാവും.

Top