ഐ ലീഗ്; ഗോകുലം കേരള എഫ്സിയും റിയല്‍ കാശ്മീരും ഇന്ന് നേര്‍ക്കുനേര്‍

കോഴിക്കോട്: ഐ ലീഗില്‍ ഗോകുലം കേരള എഫ്സിയും റിയല്‍ കാശ്മീരും തമ്മിലുള്ള മത്സരം ഇന്ന്. കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തില്‍ വൈകീട്ട് ഏഴിനാണ് മത്സരം നടക്കുന്നത്.

ഗോകുലം മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ടെങ്കിലും ടീം സമനിലകള്‍ വഴങ്ങുമ്പോള്‍ ആരാധകരെ നിരാശരാക്കുന്നുണ്ട്. ഇന്നത്തെ മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കുമെന്ന വിശ്വാസത്തിനാണ് ഗോഗുലം ഇറങ്ങുന്നത്.

പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്താണ് റിയല്‍ കാശ്മീര്‍ ഉള്ളത്. എന്നാല്‍ ഗോകുലം കേരള എഫ്സി നാലാം സ്ഥാനത്തുമാണ്‌. ഈ സീസണില്‍ കാശ്മീരും ഗോകുലവും തമ്മില്‍ നടക്കുന്ന ആദ്യ മത്സരമാണ് ഇന്ന് നടക്കുന്നത്. കഴിഞ്ഞ സീസണില്‍ രണ്ട് ടീമുകളും കളിച്ചപ്പോള്‍ കാശ്മീരിനായിരുന്നു വിജയം. മറ്റെരു മത്സരം സമനിലയില്‍ കലാശിക്കുകയും ചെയ്തു.

Top