ഐലീഗ് ഫുട്‌ബോള്‍ ; ഗോകുലം കേരള എഫ്.സി. ഇന്ന് ചര്‍ച്ചില്‍ ബ്രദേഴ്‌സിനെ നേരിടും

Gokulam kerala

വാസ്‌കോ: ഐലീഗ് ഫുട്‌ബോളില്‍ വിജയക്കുതിപ്പ് തുടരാമെന്ന പ്രതീക്ഷയോടെ ഐലീഗിലെ അട്ടിമറിവീരന്മാരായി മാറിയ ഗോകുലം കേരള എഫ്.സി. ഇന്ന് ചര്‍ച്ചില്‍ ബ്രദേഴ്‌സിനെ നേരിടാനിറങ്ങും. വാസ്‌കോയിലെ തിലക് മൈതാനത്ത് 5.30നാണ് മത്സരം.

മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാള്‍, മിനര്‍വ പഞ്ചാബ് ടീമുകളെ തോല്‍പ്പിച്ചാണ് ഗോകുലം ഗോവയിലെത്തുന്നത്. 15കളികളില്‍ 19 പോയിന്റുമായി ഏഴാം സ്ഥാനത്താണ് ബിനോ ജോര്‍ജ് പരിശീലിപ്പിക്കുന്ന ഗോകുലം എഫ്‌സി. 15 കളികളില്‍ 16 പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ് ചര്‍ച്ചില്‍.

Top