ഐ ലീഗ് ഫുട്‌ബോൾ; ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ച് ഗോകുലം കേരള എഫ്സി

കൊല്‍ക്കത്ത: ഐ ലീഗ് ഫുട്‌ബോളില്‍ തകര്‍പ്പന്‍ ജയം നേടി ഗോകുലം കേരള എഫ്സി. ഈസ്റ്റ് ബംഗാളിനെയാണ് ഗോകുലം കേരള അവരുടെ തട്ടകത്തില്‍ തോല്‍പ്പിച്ചത്. 3-1 എന്ന ഗോള്‍ നിലയിലാണ് ഗോകുലം വിജയം സ്വന്തമാക്കിയത്. കൊല്‍ക്കത്തയിലെ കല്യാണി സ്റ്റേഡിയത്തില്‍ വച്ചായിരുന്നു വാശിയേറിയ മത്സരം നടന്നത്.

21ാം മിനിറ്റില്‍ ഗോകുലം കേരള മുന്നിലെത്തുകയും ഹെന്റി കിസേക്കയാണ് ഗോകുലത്തിനായി ലക്ഷ്യം കണ്ടത്. പിന്നീട് ഗോഗുലത്തിനോട് ഒപ്പം ഈസ്റ്റ് ബംഗാള്‍ സമനില ഗോളും നേടി. ഗോകുലത്തിന്റെ മൂന്നാം ഗോള്‍ നേടിയത് മാര്‍ക്കസ് ജോസഫാണ്.

ഗോകുലത്തിനായി ഗോള്‍ നേടിയത് സ്‌ട്രൈക്കര്‍മാരായ ഹെന്റി കിസെക്ക (21), മാര്‍ക്കസ് ജോസഫ് (65) എന്നിവരാണ്.

നേരത്തെയുള്ള അവസാന മൂന്ന് മത്സരത്തില്‍ രണ്ട് തോല്‍വിയും ഒരു സമനിലയുമായിരുന്നു ഗോകുലത്തിന്. ഈ മത്സരത്തോടെ ഗോഗുലത്തിന്റെ സ്ഥാനം 10 പോയിന്റുമായി നാലാം സ്ഥാനത്തേക്കുയര്‍ന്നു. ഈസ്റ്റ് ബംഗാള്‍ എട്ട് പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്.

Top