ഐ ലീഗ്; കേരള ഗോകുലം എഫ്സിക്ക് റിയല്‍ കാശ്മീരിനോട് തകര്‍ച്ച

കോഴിക്കോട്: ഐ ലീഗില്‍ സ്വന്തം തട്ടകത്തില്‍ കേരള ഗോകുലം എഫ്സിക്ക് തോല്‍വി. റിയല്‍ കാശ്മീരിനോടാണ് ഗോകുലം മുട്ടുകുത്തിയത്. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു കാശ്മീര്‍ ജയം കൈയ്യടക്കിയത്. 49-ാം മിനുട്ടില്‍ സ്‌കോട്‌ലന്‍ഡ് താരം മസണ്‍ റോബര്‍ട്ട്സനാണ് റിയല്‍ കാശ്മീരിന് വേണ്ടി ഗോള്‍ നേടിയത്.

ഇതോടെ പോയന്റ് പട്ടികയില്‍ റിയല്‍ കാശ്മീര്‍ 15 പോയന്റുമായി മൂന്നാം സ്ഥാനത്തേക്ക് എത്തി. എന്നാല്‍ കേരള ഗോകുലം എഫ്സി അഞ്ചാം സ്ഥാനത്താണുള്ളത്. ഗോകുലത്തിന്റെ അടുത്ത എതിരാളികള്‍ ചെന്നൈ സിറ്റിയാണ്. 12ാം തീയ്യതിയാണ് അടുത്ത മത്സരം.

Top