ഐ ലീഗ്; ഗോകുലം എഫ്.സിയെ മുട്ടുകുത്തിച്ച് പഞ്ചാബ് എഫ്.സി

ലീഗില്‍ പഞ്ചാബ് എഫ്.സി ഗോകുലം എഫ്.സിയെ ഒന്നിനെതിരെ മൂന്നുഗോളിന് തോല്‍പ്പിച്ചു. മത്സരത്തിന്റെ ആദ്യ പകുതിയുടെ അവസാന മിനുറ്റിലായിരുന്നു പഞ്ചാബ് ആദ്യ ഗോള്‍ നേടിയത്.

രണ്ടാംപകുതിയുടെ തുടക്കത്തില്‍ ഗോകുലവും ഗോള്‍ നേടി. എന്നാല്‍ 64ആം മിനുറ്റില്‍ പഞ്ചാബ് എഫ്.സി രണ്ടാമത്തെ ഗോള്‍ സ്വന്തമാക്കി. ഇഞ്ചുറി ടൈമില്‍ ഗോകുലം ഗോള്‍കീപ്പര്‍ സി കെ ഉബൈദിന്റെ പിഴവോടെ പഞ്ചാബ് മൂന്നാത്തെ ഗോളും നേടി.

ഈ മത്സരശേഷം 14 പോയിന്റുമായി പഞ്ചാബ് രണ്ടാം സ്ഥാനത്തേക്ക് എത്തി. എന്നാല്‍ പത്തു പോയിന്റുമായി ഗോകുലം അഞ്ചാം സ്ഥാനത്തുമാണ്. ഗോകുലത്തിന്റെ അടുത്ത മത്സരം കോഴിക്കോട് 26ന് ചര്‍ച്ചില്‍ ബ്രദേഴ്സുമായാണ്.

Top