ഐ ലീഗ് ഫുട്‌ബോള്‍ ; ഗോകുലം കേരളാ എഫ്.സിയും ഗോവാ ചര്‍ച്ചില്‍ ബ്രദേഴ്‌സും നേര്‍ക്കുനേര്‍

gokulam-kerala-fc

കോഴിക്കോട്: ഐ ലീഗ് ഫുട്‌ബോളില്‍ ഇന്ന് ഗോകുലം കേരളാ എഫ്.സിയും ഗോവാ ചര്‍ച്ചില്‍ ബ്രദേഴ്‌സും തമ്മില്‍ ഏറ്റുമുട്ടും. വെള്ളിയാഴ്ച വൈകീട്ട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ അഞ്ചിനാണ് മത്സരം നടക്കുക.

കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ ഷില്ലോങ്ങ് ലജോങ്ങിനെയും(31) ചാമ്പ്യന്‍മാരായ മിനര്‍വ പഞ്ചാബിനെയും(10) കീഴടക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ഗോകുലം എഫ്‌സി. ചുവപ്പുകാര്‍ഡ് കണ്ട് സസ്‌പെന്‍ഷന്‍ ലഭിച്ച ക്യാപ്റ്റന്‍ മുദ്ദെ മൂസ തിരിച്ചെത്തിയത് ഗോകുലത്തിന്റെ കരുത്ത് കൂട്ടും. അഞ്ചു കളികളില്‍ രണ്ടു ജയവും രണ്ട് സമനിലയും ഒരുതോല്‍വിയുമുള്ള ഗോകുലം എട്ടു പോയന്റോടെ മൂന്നാം സ്ഥാനത്താണ്.

അഞ്ച് കളികളില്‍നിന്ന് രണ്ട് ജയവും മൂന്ന് സമനിലയുമായി ഒമ്പതുപോയന്റുള്ള ചര്‍ച്ചില്‍ പട്ടികയില്‍ ചെന്നൈ സിറ്റിക്കുപിന്നില്‍(16) രണ്ടാമതാണ്.

Top