ഐ ലീഗ് ഫുട്ബോള്‍; ഗോകുലം കേരള എഫ്.സിക്ക് ആദ്യ തോല്‍വി

ലീഗ് ഫുട്ബോളില്‍ ഗോകുലം കേരള എഫ്.സിക്ക് ആദ്യ തോല്‍വി. കേരള മോഹന്‍ ബഗാനോടാണ് ഗോകുലം കേരള എഫ്.സിക്ക് അടിപതറിയത്.

ബഗാന് വേണ്ടി ഇരട്ട ഗോള്‍ നേടിയത് ഫ്രാന്‍സിസ്‌കോ ഗോണ്‍സാലെസാണ്. ഗോകുലത്തിന് വേണ്ടി ക്യാപ്റ്റന്‍ മാര്‍ക്കസ് ജോസഫും ആശ്വാസ ഗോള്‍ നേടി.

മത്സരത്തില്‍ ഇടവേളയ്ക്ക് തൊട്ടുമുമ്പ് തന്നെ പെനല്‍റ്റിയിലൂടെ ഗോകുലം സമനില നേടിയിരുന്നു. ബഗാന്‍ ഗോള്‍കീപ്പര്‍ ശങ്കറിനെ കീഴടക്കി മാര്‍ക്കസ് ജോസഫിന്റെ കിക്കും കളിക്ക് ഊര്‍ജം പകര്‍ന്നു. കളിയുടെ അവസാന മിനിറ്റുകളില്‍ ഗോകുലത്തിന്റെ വിശ്വാസം നഷ്ടപ്പെട്ട് കഴിഞ്ഞിരുന്നു.

ഗോകുലത്തിന്റെ അടുത്ത മത്സരം ജനുവരി നാലിന് കോഴിക്കോട്ട് ഐസ്വാള്‍ എഫ്.സിക്കെതിരെയാണ്

Top