ഐ ലീഗ് ഫുട്‌ബോള്‍ മത്സരങ്ങള്‍ വീണ്ടും

ഫുട്‌ബോള്‍ ആരാധകരെ ആവേശത്തിലാഴ്ത്താന്‍ ഐ ലീഗ് ഫുട്‌ബോള്‍ മത്സരങ്ങള്‍ വീണ്ടും. ഈ മാസം 28ന് കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം നടക്കുന്നത്. ഗോകുലം കേരള എഫ്‌സിയും ഇന്റര്‍കാശിയും തമ്മിലാണ് ആദ്യ ദിനം ഏറ്റ് മുട്ടുക.

ദേശീയ ടീമിന്റെ പ്രതിരോധ നിരയില്‍ കരുത്തനായിരുന്ന അനസ് എടത്തൊടിക ഇത്തവണ ഗോകുലത്തിലൂടെ അഭ്യന്തര ലീഗിലേക്ക് എത്തുകയാണ്. മുന്നറ്റേ നിരയില്‍ സ്പാനിഷ് താരം അലക്‌സ് സാഞ്ചസ്, എഡുബേഡിയ, സ്പാനിഷ് ഡിഫന്‍ഡര്‍ നിലി എന്നിവരും ഈ സീസണില്‍ ഗോകുലത്തിന് ഒപ്പം ഉണ്ട്. നടന്‍ ദിലീപ് ആണ് മത്സരം ഉദ്ഘാടനം ചെയ്യുന്നത്.

ഗോകുലം കേരള എഫ് സി യുടെ ഹോം ഗ്രൗണ്ടായ സ്റ്റേഡിയത്തില്‍ ആരാധകരെ ഇളക്കി മറിക്കാനുള്ള തയ്യാറെടുപ്പിലാണ് താരങ്ങള്‍. വൈകിട്ട് ഏഴിനാണ് മത്സരങ്ങള്‍ ആരംഭിക്കുന്നത്. ഇത്തവണ മികച്ച താരങ്ങളുമായാണ് ഗോകുലം കളത്തില്‍ ഇറങ്ങുന്നത്.

Top