ഐ ലീഗ് ഫുട്ബോൾ: ഗോകുലം കേരള എഫ്സി പട്ടികയിൽ തലപ്പത്ത്

കൊൽക്കത്ത : മുഹമ്മദൻസിനെ മുട്ടുകുത്തിച്ച് ഗോകുലം കേരള എഫ്സി ഐ ലീഗ് ഫുട്ബോൾ പോയിന്റ് പട്ടികയുടെ തലപ്പത്ത്. കല്യാണി സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ 2–1നാണ് ഗോകുലം കൊൽക്കത്ത ക്ലബ് മുഹമ്മദൻസിനെ കീഴടക്കിയത്.ഗോൾ വ്യത്യാസത്തിന്റെ അടിസ്ഥാനത്തിലാണ് ഗോകുലം പോയിന്റ്
പട്ടികയിൽ ഒന്നാമതെത്തിയത്. 27ന് നടക്കുന്ന ഗോകുലം– ട്രാവു മത്സരത്തിലെ വിജയികൾക്ക് ഐ ലീഗ് കിരീടം നേടാം.

തുടക്കം മുതൽ ആക്രമിച്ചു കളിച്ച ഗോകുലം ആദ്യ പകുതിയിലാണ് 2 ഗോളുകളും നേടിയത്. 19–ാം മിനിറ്റിൽ ആദ്യ ഗോൾ.രണ്ടാം പകുതിയിൽ ഗോകുലം പ്രതിരോധത്തിലൂന്നി കളിച്ചെങ്കിലും 84–ാം മിനിറ്റിൽ മുഹമ്മദൻസ് ഗോൾ നേടി. സുജിത് സദ്ദു ഹെഡറിലൂടെയാണ് മുഹമ്മദൻസിന്റെ ആശ്വാസ ഗോൾ നേടിയത്.

Top