ഐ ലീഗ് ഫുട്‌ബോൾ; ഗോകുലം കേരള ഇന്ന് ഇന്ത്യന്‍ ആരോസിനെ നേരിടും

ലീഗ് ഫുട്‌ബോളിൽ ഗോകുലം കേരള ഇന്ന് ഇന്ത്യന്‍ ആരോസിനെതിരെ നേരിടും. ഗോവയിലെ തിലക് മൈതാനിയില്‍ വൈകീട്ട് അഞ്ചിന് ആണ് മത്സരം നടക്കുക.

പുതിയ പരിശീലകന്‍ ഷണ്‍മുഖം വെങ്കിടേഷ് ആണ് ഇന്ത്യന്‍ ആരോസിനെ നയിക്കുക. ഇന്ത്യന്‍ കൗമാരക്കാരുടെ ടീമായ ആരോസിന്റെ ലീഗിലെ ആദ്യ മത്സരം കൂടിയാണിത്. നേരത്തെ ഗോഗുലത്തിനെതിരെ കളിച്ച രണ്ട് കളികളിലും ആരോസ് വിജയം നേടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ആരോസിനെ വിലകുറച്ചുകാണുന്നില്ലെന്നും ആഴമുള്ള ടീമാണ് ആരോസ് എന്നും ഗോകുലം പരിശീലകന്‍ സാന്റിയാഗോ വരേല പറഞ്ഞു.

Top