സ്വന്തം കാണികള്‍ക്കു മുന്നില്‍ വീണ്ടും അടിപതറി ഗോകുലം; 1-3ന് തകര്‍ന്നടിഞ്ഞു

കോഴിക്കോട്: സ്വന്തം കാണികള്‍ക്ക് മുന്നില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് അടിപതറി ഗോകുലം. എണ്‍പത് മിനിറ്റിലേറെ ലീഡ് നിലനിര്‍ത്തിയശേഷം അഞ്ച് മിനിറ്റിനിടെ വഴങ്ങിയ രണ്ട് ഗോളുകളോടെയാണ് ഗോകുലം ഐസ്വാളിനോട് തോറ്റത്.

മത്സരത്തിന്റെ തുടക്കം മുതല്‍ തന്നെ ആക്രമിച്ചുകളിച്ച ഗോകുലും ഒമ്പതാം മിനിറ്റില്‍ തന്നെ ലീഡ് നേടി. പെനാല്‍റ്റി ബോക്‌സിന്റെ പുറത്ത് വലതുവശത്ത് നിന്ന് തൊടുത്ത ഫ്രീക്കിക്ക് വലയിലെത്തിച്ച് ട്രിനിനാഡ് താരം മാര്‍ക്കസ് ജോസഫാണ് ഗോകുലത്തിന് ലീഡ് നല്‍കിയത്. എന്നാല്‍ 81-ാം മിനിറ്റില്‍ ഐസ്വാള്‍ സമനില നേടുകയും അഞ്ച് മിനിറ്റ് കൂടി കഴിഞ്ഞപ്പോള്‍ ഐസ്വാള്‍ വീണ്ടും ലീഡ് നേടുകയുമായിരുന്നു. ലാല്‍ഖാപുയിമാവിയയാണ് ഐസ്വാളിന്റെ വിജയഗോള്‍ നേടിയത്.

Top