ഐലീഗ്; പോരാട്ടം മുറുകുമ്പോഴും ആരോസിനെ തോല്‍പ്പിച്ച് ഗോഗുലം എഫ്‌സി ഒന്നാമത്

രോസും ഗോകുലം എഫ്.സിയുടെയും നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ ഗോഗുലം എഫ്‌സിക്ക് തകര്‍പ്പന്‍ ജയം. മത്സരത്തില്‍ പത്തുപേരായി ചുരുങ്ങിയിട്ടും ഇന്ത്യന്‍ ആരോസിനെതിരെ ഗോകുലം എഫ്.സിക്ക് മിന്നുന്ന വിജയമാണ് നേടാന്‍ കഴിഞ്ഞത്. ഇതോടെ ഗോഗുലം എഫ്.സി ഐലീഗ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തുകയും ചെയ്തു.

മത്സരത്തിന്റെ 48-ാം മിനിറ്റില്‍ ഉഗാണ്ടയുടെ ഹെന്റി കിസേക്കയാണ് ഗോകുലത്തിന് വിജയ ഗോള്‍ നേടിക്കൊടുത്തത്. എഴുപത്തിയാറാം 48-ാം മിനിറ്റില്‍ ഗോകുലത്തെ ഞെട്ടിച്ച് പ്രതിരോധക്കാരന്‍ ആന്‍ഡ്രെ എറ്റിയെന് ചുവപ്പ് കാര്‍ഡ് കിട്ടുകയും ചെയ്തു. മത്സരം കഴിഞ്ഞതിന് ശേഷം റഫറി പക്ഷപാതപരമായി പെരുമാറിയെന്ന് ഗോകുലം പരിശീലകന്‍ ഫെര്‍ണാഡോ വരേല പറഞ്ഞു.

Top