എവേ മത്സരത്തിന് ഗോകുലം കേരള കൊല്‍ക്കത്തയില്‍ ഇന്ന് ഇറങ്ങും

കൊല്‍ക്കത്ത: ഐ ലീഗ് ഫുട്‌ബോളില്‍ എവേ മത്സരത്തിന് ഗോകുലം കേരള ഇന്ന് ഇറങ്ങും. ഈസ്റ്റ് ബംഗാളിനെയാണ് ഗോകുലം കേരള നേരിടുക. കൊല്‍ക്കത്തയിലെ കല്യാണി സ്റ്റേഡിയത്തില്‍ വൈകിട്ട് അഞ്ച് മണിക്കാണ് മത്സരം നടക്കുക.

ഗോകുലം കേരള എഫ്‌സി അവസാന മൂന്ന് കളിയില്‍ രണ്ട് തോല്‍വിയും ഒരു സമനിലയുമായി ലീഗില്‍ ഒന്‍പതാം സ്ഥാനത്താണ്.ലീഗില്‍ നാലാം സ്ഥാനത്താണ് ഈസ്റ്റ് ബംഗാള്‍ ഉള്ളത്. എട്ട് പോയിന്റ് മാത്രമാണ് ഈസ്റ്റ് ബംഗാളിനുള്ളത്.

ഗോകുലം കഴിഞ്ഞ സീസണില്‍ രണ്ടുതവണ ഏറ്റുമുട്ടിയപ്പോഴും ജയം ഈസ്റ്റ് ബംഗാളിനൊപ്പമായിരുന്നു.

Top