നേടിയെടുത്തത് ചരിത്രം;ഐ ലീഗ് ഫുട്ബോളില്‍ ലജോംഗിനെതിരെ ഐസ്വാള്‍ എഫ്സിക്ക് കിരീടം

ന്യൂഡല്‍ഹി: ഐ ലീഗ് ഫുട്‌ബോളില്‍ ഐസ്വാള്‍ എഫ്‌സിക്ക് കിരീടം. അവസാന മത്സരത്തില്‍ ഷിലോംഗ് ലജോംഗിനെ സമനിലയില്‍ തളച്ചാണ് ഐസ്വാള്‍ കിരീടം സ്വന്തമാക്കിയത്.

വടക്കുകിഴക്കന്‍ മേഖലയില്‍നിന്ന് ഐ ലീഗ് ചാമ്പ്യന്‍മാരാകുന്ന ആദ്യ ക്ലബാണ് ഐസ്വാള്‍. അവസാന ലീഗ് മത്സരത്തില്‍ ജയിക്കാനായെങ്കിലും മോഹന്‍ ബഗാന് രണ്ടാം സ്ഥാനത്ത് എത്താനേ സാധിച്ചുള്ളു.

ഷില്ലോങ് ലജോങ്ങിന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഐസ്വാള്‍ ആരാധകരെ ഞെട്ടിച്ച് ഒമ്പതാംലജോങ് ഗോള്‍ നേടി. ഡിക്കയായിരുന്നു ഗോള്‍ സ്‌കോറര്‍. ഐസ്വാള്‍ ഗോള്‍ തിരിച്ചടിക്കാന്‍ ശ്രമിച്ചെങ്കിലും ലജോങ്ങിന്റെ പ്രതിരോധത്തെ മറികടക്കാനായില്ല. ഒടുവില്‍ 67-ാം മിനിറ്റില്‍ വില്ല്യം ലാല്‍നുന്‍ഫേല അവരുടെ രക്ഷകനാകുകയായിരുന്നു.

18 മത്സരങ്ങളില്‍ നിന്ന് 37 പോയിന്റുമായാണ് ഐസ്വാള്‍ കിരീടം നേടിയത്. കഴിഞ്ഞ തവണ ബെംഗളൂരു എഫ്.സിക്ക് മുന്നില്‍ കിരീടം നഷ്ടപ്പെട്ട ബഗാന് ഇത്തവണ ഐസ്വാളിന് മുന്നില്‍ വഴിമാറികൊടുക്കേണ്ടി വന്നത്. അവസാന മത്സരത്തില്‍ ചെന്നൈയ്ന്‍ എഫ്.സിയെ 2-1ന് പരാജയപ്പെടുത്തിയ ബഗാന്‍ 36 പോയിന്റുമായാണ് സീസണ്‍ അവസാനിപ്പിക്കുന്നത്.

Top