ഐ ലീഗ് മത്സരത്തില്‍ ഗോകുലം ഇന്ന് സ്വന്തം തട്ടകത്തില്‍ ചര്‍ച്ചിലിനെതിരെ

Gokulam kerala

കോഴിക്കോട്: ഐ ലീഗിലെ ആറാമത് ഹോം മത്സരത്തില്‍ ഗോകുലം കേരള എഫ്‌സി തിങ്കളാഴ്ച ചര്‍ച്ചില്‍ ബ്രദേഴ്‌സിനോട് ഏറ്റുമുട്ടും. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ ഇന്ന് രാത്രി 8 മണിക്ക് മത്സരം നടക്കും. കളിച്ച അഞ്ച് മത്സരങ്ങളില്‍ നാല് തോല്‍വിയും ഒരു സമനിലയുമാണ് ഗോകുലം നേടിയത്.

അതേസമയം സ്വന്തം തട്ടകത്തില്‍പോലും വിജയം കൈവരിക്കാന്‍ ഗോകുലം കേരള എഫ്‌സിക്ക് സാധിച്ചിട്ടില്ല. മികച്ച സ്‌ട്രൈക്കര്‍മാര്‍ ഇല്ലാത്തത് ടീമിനെ കാര്യമായി ബാധിക്കുന്നുണ്ടെന്ന് കോച്ച് ബിനോ ജോര്‍ജ് വ്യക്തമാക്കി. പരിക്ക്മൂലം ക്യാപ്റ്റന്‍ സുശാന്ത് മാത്യുവും പ്രധാന വിദേശതാരങ്ങളും ടീമില്‍ ഇല്ല.

കളിച്ച ആറു കളികളില്‍ ഒരു സമനിലയും 5 തോല്‍വിയുമാണ് ചര്‍ച്ചിലിന്റെ സമ്പാദ്യം. പോയിന്റ് ടേബിളില്‍ അവസാന രണ്ടുസ്ഥാനക്കാരാണ് ഗോകുലവും ചര്‍ച്ചില്‍ ബ്രദേഴ്‌സും.

Top