ഐ ലീഗിലെ ഗോകുലം എഫ് സിയുടെ അവസാന മത്സരത്തില്‍ മാറ്റം

i league

ന്യൂഡല്‍ഹി: ഐലീഗിലെ ഗോകുലം എഫ് സിയുടെ അവസാന മത്സരം മാറ്റിവെച്ചു. മാര്‍ച്ച് ആറിന് നടത്താന്‍ തീരുമാനിച്ചിരുന്ന മത്സരം മാര്‍ച്ച് 8ന് നടത്താനാണ് പുതിയ തീരുമാനം. ഗോകുലത്തിന്റെ എതിരാളികളായ മോഹന്‍ ബഗാന് കിരീട പ്രതീക്ഷയുള്ളതുകൊണ്ടാണ് മത്സരം മാര്‍ച്ച് 8ലേയ്ക്ക് മാറ്റിയിരിക്കുന്നത്.

മാര്‍ച്ച് 8ന് മൂന്ന് മണിയ്ക്കാണ് മത്സരങ്ങള്‍. ഒരേസമയം മൂന്ന് മത്സരങ്ങളാണ് നടക്കുക. ഈസ്റ്റ് ബംഗാള്‍ നെറോകയേയും, മിനേര്‍വാ പഞ്ചാബ് ചര്‍ച്ചില്‍ ബ്രദേഴ്‌സിനേയും നേരിടും.

Top