ഐ ലീഗ് ; ഐസോളിന് മുന്‍പില്‍ ഗോകുലം കേരള മുട്ടുമടക്കി

gokulam kerala

കോഴിക്കോട്:  ഐ ലീഗ് മത്സരത്തില്‍ ഗോകുലം കേരളയ്ക്കു പരാജയം. കോഴിക്കോട് ഇന്ന് നടന്ന മത്സരത്തില്‍ ഗോകുലം ഐസോളിനോടാണ് ഏറ്റുമുട്ടിയത്.

എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ഗോകുലം ഐസോളില്‍നിന്ന് പരാജയം ഏറ്റുവാങ്ങിയത്. രണ്ടാം പകുതിയുടെ ഏഴാം മിനിറ്റില്‍ ആന്ദ്രെ ലോണിസ്‌കുവിലൂടെ ഐസോള്‍ ഗോള്‍ നേടി.

45-ാം മിനിറ്റില്‍ ഡാനിയല്‍ ആഷ്‌ലി എഡ്ഡോയുടെ സെല്‍ഫ് ഗോളിലൂടെയാണ് ഐസ്വാള്‍ മുന്നിലെത്തിയത്. ആറു കളികളില്‍നിന്ന് നാലു പോയിന്റുമായി ഗോകുലം ഒന്‍പതാം സ്ഥാനത്താണ്.

Top