ഐലീഗിലും ഫുട്‌ബോള്‍ ആരാധകര്‍ക്ക് തിരിച്ചടി ; ഐസ്വാള്‍ എഫ്‌സിയോട് ഗോകുലം കേരള എഫ്‌സി തോറ്റു

Gokulam kerala

ഐസോള്‍: ഐ ലീഗിലെ നിര്‍ണ്ണായക മത്സരത്തില്‍ ഐസ്വാള്‍ എഫ്‌സിയോട് ഗോകുലം കേരള എഫ്‌സി തോറ്റു. വിജയം അനിവാര്യമായിരുന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഗോകുലത്തിന്റെ തോല്‍വി. ഇതോടെ ഗോകുലത്തിന് സൂപ്പര്‍ കപ്പ് കളിക്കാമെന്ന പ്രതീക്ഷയ്ക്കും മങ്ങലേറ്റു.

ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നിലെത്തിയ ശേഷം രണ്ടാം പകുതിയിലാണ് മൂന്ന് ഗോളുകള്‍ വഴങ്ങി ഗോകുലം തോറ്റത്. 24ാം മനില്‍ പെനാള്‍റ്റിയിലൂടെ അല്‍ അജ്മിയാണ് ആദ്യ ഗോള്‍ ഗോകുലത്തിനായി നേടിയത്. 60, 74 മിനിറ്റുകളില്‍ ഡോഡോസാണ് ഇരട്ട ഗോള്‍ നേടി മത്സരഫലം അവര്‍ക്ക് അനുകൂലമാക്കിയത്. 78ാം മിനിറ്റില്‍ ലാല്‍കോപുയ്മാവിയ മൂന്നാം ഗോളും പോസ്റ്റിലാക്കി ഗോകുലത്തിന്റെ തോല്‍വി ഉറപ്പിച്ചു. ഐലീഗില്‍ 17 കളികളില്‍ നിന്ന് 20 പോയന്റോടെ ഏഴാം സ്ഥാനത്താണ് ഗോകുലം.

Top