‘I Hurt Jayalalithaa, Was Key Reason For Her Party’s Defeat’: Rajinikanth

ചെന്നൈ: ജയലളിതയെ വേദനിപ്പിച്ചതില്‍ ക്ഷമ ചോദിച്ചും അവരെ കോഹിനൂര്‍ രത്‌നത്തോട് ഉപമിച്ചും തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത്.

നടികര്‍സംഘം സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിലായിരുന്നു രജനി വികാരാധീനനായത്.

‘ഞാന്‍ അവരെ വേദനിപ്പിച്ചിട്ടുണ്ട്. അവരുടെ പാര്‍ട്ടിയുടെ തോല്‍വിക്കു പ്രധാനകാരണം ഞാനായിരുന്നു- രജനീകാന്ത് പറഞ്ഞു. ജയലളിതയുടെ അണ്ണാ ഡിഎംകെ വീണ്ടും അധികാരത്തില്‍ എത്തിയാല്‍ ദൈവത്തിനുപോലും തമിഴ്‌നാടിനെ രക്ഷിക്കാന്‍ സാധിക്കില്ല’ എന്ന തന്റെ മുന്‍ പ്രസ്താവന ഓര്‍മ്മിപ്പിച്ച് അദ്ദേഹം ചൂണ്ടിക്കാട്ടി.

1996ലെ തിരഞ്ഞെടുപ്പുകാലത്തെ സംഭവങ്ങള്‍ പരമാര്‍ശിച്ചായിരുന്നു സൂപ്പര്‍സ്റ്റാറിന്റെ പ്രതികരണം.

പിന്നീടുള്ള ജീവിതത്തിലൂടെ ജയ ജനങ്ങളുടെ ഹൃദയത്തില്‍ മികച്ച നേതാവായി മാറി. നിരവധി പ്രതികൂല കാര്യങ്ങളെ അതിജീവിച്ചാണു ജയലളിത മുന്നോട്ടു പോയതെന്നും രജനീകാന്ത് കൂട്ടിച്ചേര്‍ത്തു.

പുരുഷാധിപത്യ സമൂഹത്തില്‍ ജയലളിത അവരുടേതായ ഒരു വഴി തീര്‍ത്തുവെന്നും അനുസ്മരണ പരിപാടിയില്‍ രജനീകാന്ത് സ്മരിച്ചു.

Top