i have no opinion fight with Vs says Pinarayi

തിരുവനന്തപുരം: വിഎസ് അച്യുതാനന്ദനുമായി തനിക്ക് അഭിപ്രായ വ്യത്യാസമില്ലെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍. തങ്ങള്‍ക്കിടയില്‍ ഒരുകാലത്തും വ്യക്തിപരമായ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടില്ലെന്നും പിണറായി പറഞ്ഞു.

താനോ വിഎസോ മത്സരിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ല. തിരഞ്ഞെടുപ്പാകുമ്പോള്‍ പാര്‍ട്ടി ഇക്കാര്യം തീരുമാനിക്കും. പാര്‍ട്ടി തീരുമാനത്തിനനുസരിച്ച് എല്ലാവരും പ്രവര്‍ത്തിക്കുമെന്നും പിണറായി വ്യക്തമാക്കി.

ജനതാദളിനും ആര്‍എസ്പിക്കും ഉപാധികളില്ലാതെ തിരിച്ചെത്താം. ഇരു പാര്‍ട്ടികള്‍ക്കും യുഡിഎഫില്‍ നിലനില്‍ക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

വിഴിഞ്ഞം പദ്ധതി അദാനി തന്നെ നടപ്പാക്കും. സര്‍ക്കാര്‍ മാറിയാലും ഇക്കാര്യത്തില്‍ മാറ്റമില്ല. വിഴിഞ്ഞം പദ്ധതിയെ തങ്ങള്‍ എതിര്‍ത്തിട്ടില്ല. യുഡിഎഫ് സര്‍ക്കാര്‍ കരാര്‍ നടപ്പാക്കിയ രീതിയെയാണ് തങ്ങള്‍ എതിര്‍ത്തതെന്നും പിണറായി ചൂണ്ടിക്കാട്ടി.

Top