I have no mproblem with Senkumar says Jaxob Thomas

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിയാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ പിറ്റേദിവസം തന്നെ ചാര്‍ജെടുക്കുമെന്ന് ഡിജിപി ജേക്കബ് തോമസ്.

താന്‍ ഒരിക്കലും ഈ പദവി ആഗ്രഹിക്കുന്നില്ല. എന്നാല്‍ ഓരോ ഉദ്യോഗസ്ഥര്‍ എവിടെ ഇരിക്കണമെന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാരാണ്. അവര്‍ തീരുമാനിച്ച് ചീഫ് സെക്രട്ടറി ഒപ്പിട്ട ഒരു ഉത്തരവ് വന്നു കഴിഞ്ഞാല്‍ ഞാന്‍ ഉടന്‍തന്നെ ചാര്‍ജെടുക്കും അദ്ദേഹം നിലപാട് വ്യക്തമാക്കി.

ഭരണമാറ്റമുണ്ടായാല്‍ ജേക്കബ് തോമസിനെ തന്ത്രപ്രധാനമായ സ്ഥാനത്ത് പ്രതിഷ്ഠിക്കുമെന്ന അഭ്യൂഹത്തിനിടെ ഒരു പ്രമുഖ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.

ഡിജിപി ടിപി സെന്‍കുമാറുമായി ഒരു പ്രശ്‌നവുമില്ലെന്നും തങ്ങള്‍ വളരെ അടുത്ത സുഹൃത്തുക്കളാണെന്നും ജേക്കബ് തോമസ് പറഞ്ഞു.

ഒരു വീട്ടില്‍ താമസിക്കുമ്പോള്‍ ബാക്കി അയല്‍പക്കക്കാര്‍ അറിയാത്ത പലകാര്യങ്ങളും അറിയാറില്ലേ? വ്യക്തിപരമായി ഒരു പ്രശ്‌നവും ഞങ്ങള്‍ക്കിടയിലില്ല.

ഇപ്പോഴത്തെ യുവ ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥരില്‍ പലരും ഹൈലി ക്വാളിഫൈഡ് ആയിട്ടുള്ളവരാണ്. ഐഐടിയിലും ഐഐഎമ്മിലും നാഷണല്‍ ലാ സ്‌കൂളിലുമൊക്കെ തുടങ്ങി ഉന്നത നിലവാരമുള്ള പ്രൊഫഷണല്‍ കോഴ്‌സുകള്‍ പഠിച്ച ശേഷം സിവില്‍ സര്‍വ്വീസ് നേടിയവരാണ് അവര്‍.

ഹൈലി എഡ്യുക്കേറ്റഡായിട്ടുള്ള ഹൈലി ടാലന്റഡ് ആയിട്ടുള്ള കോംപീറ്റന്റ് ആയിട്ടുള്ള അവരാരും തന്നെ വെറുമൊരു ജോലിക്കുവേണ്ടി വരുന്നവരല്ല. അവര്‍ വരുന്നതിന് ഒരു ദൗത്യമുണ്ട്. എന്തിനാണ് ഈ ലോകത്ത് വന്നിരിക്കുന്നതെന്ന ദൗത്യം. അത് തിരിച്ചറിഞ്ഞ് ആ ദൗത്യം പൂര്‍ത്തീകരിക്കാന്‍ പ്രവര്‍ത്തിക്കുന്നവരാണ് അവര്‍, ജേക്കബ് തോമസ് ചൂണ്ടിക്കാട്ടി.

കുറേ അഴിമതിക്കാര്‍ തന്നെ അഴിമതിക്കാരനാണെന്ന് ചിത്രീകരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്.

അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തുന്നവരെ ഇന്ത്യയില്‍ കൊന്നുകളയുന്നുണ്ട്, അവരുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നുണ്ട്. കേരളത്തില്‍ കൊല്ലുന്നതിന് പകരം തേജോവധം എന്ന ആയുധമാണ് ഉപയോഗിക്കുന്നത്. എന്നെപ്പോലെ അഴിമതിക്കെതിരെ നിലപാട് സ്വീകരിക്കുന്നവരൊക്കെ അതിന് ഇരയാകും. ജനങ്ങളാണ് അത് ചെറുത്തു തോല്‍പ്പിക്കേണ്ടത്. മീഡിയയ്ക്കും ഇതില്‍ ഒരു പ്രധാന റോളുണ്ട്, ജേക്കബ് തോമസ് പറഞ്ഞു.

Top