‘അതിന് ഞാന്‍ മരിക്കണം’; ബിജെപിയിലേക്ക് പോകുമോയെന്ന ചോദ്യത്തിന് കപില്‍ സിബല്‍

kapil-sibal

ന്യൂഡല്‍ഹി: ബിജെപിയിലേക്ക് പോകുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ‘അതിന് ഞാന്‍ മരിക്കണം’ എന്ന് പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. മുന്‍ കേന്ദ്രമന്ത്രി ജിതിന്‍ പ്രസാദ ബിജെപിയില്‍ ചേര്‍ന്നത് ചൂണ്ടിക്കാട്ടിയായിരുന്നു മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യം.

കപില്‍ സിബലിനൊപ്പം പാര്‍ട്ടിയില്‍ വിമത ശബ്ദം ഉയര്‍ത്തിയ പ്രധാന ദേശീയ നേതാക്കളിലൊരാളായ ജിതിന്‍ പ്രസാദ പാര്‍ട്ടി വിട്ടതിനു പിന്നാലെയാണ് കപില്‍ സിബലിന്റെ പ്രതികരണം.

‘പ്രത്യയശാസ്ത്രത്തെ അടിസ്ഥാനമാക്കിയല്ലാതെ തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന ഒരു ഘട്ടത്തിലാണ് ഇന്ത്യന്‍ രാഷ്ട്രീയം ഇപ്പോള്‍ എത്തിയിരിക്കുന്നത്. കോണ്‍ഗ്രസ് നേതൃത്വം എന്ത് ചെയ്തു, എന്ത് ചെയ്തില്ല എന്നതിനെ കുറിച്ച് ഞാന്‍ ഈ സാഹചര്യത്തില്‍ ഒന്നും പറയുന്നില്ല. കപില്‍ സിബല്‍ പറഞ്ഞു.

 

Top