ബ്രിട്ടീഷ് മോഡലിനെ തട്ടിക്കൊണ്ടുപോയി; പ്രണയം നടിച്ച് തടവുചാടി

model

ലണ്ടന്‍: മോഡലിങ് ജോലി ശരിയാക്കി തരാമെന്ന് വാഗ്ദാനം നല്‍കി ബ്രിട്ടീഷ് മോഡലിനെ ഫോട്ടോഗ്രാഫര്‍ തട്ടിക്കൊണ്ടുപോയത് കഴിഞ്ഞ വര്‍ഷമായിരുന്നു. ലണ്ടന്‍ മോഡല്‍ ക്ലോ എയ്‌ലിങിനെയായിരുന്നു തട്ടിക്കൊണ്ടുപോയത്. ലൂക്കാസ് ഹെര്‍ബ എന്ന അക്രമി ഇവരെ ആറ് ദിവസമാണ് ഇറ്റലിയില്‍ തടവിലാക്കിയത്. പിന്നീട് മിലാനിലെ ബ്രിട്ടീഷ് കോണ്‍സുലേറ്റില്‍ അക്രമി തന്നെ മോഡലിനെ കൊണ്ടുചെന്നാക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഇപ്പോള്‍ ഒരു ബ്രിട്ടീഷ് മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ താരം എല്ലാം വെളിപ്പെടുത്തിയിരിക്കുകയാണ്. ‘മോചനദ്രവ്യം നല്‍കിയില്ലെങ്കില്‍ ലൈംഗിക അടിമയായി വില്‍ക്കുമെന്നാണ് തട്ടിക്കൊണ്ടു പോയയാള്‍ ഭീഷണിപ്പെടുത്തിയത്. ഒടുവില്‍ അയാളുടെ നിര്‍ബന്ധത്തിന് വഴങ്ങി. അയാളുടെ സമ്മതത്തിന് താന്‍ വഴങ്ങി. തടവിലാക്കിയ സമയം ലഹരിമരുന്നായ കെറ്റമിന്‍ തന്റെ ദേഹത്ത് കുത്തിവെച്ചതായും തന്നെ നഗ്നയാക്കിയതായും ക്ലോ വെളിപ്പെടുത്തി.

പിന്നീട് താനുമായി പ്രണയത്തിലാവണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടു. ‘ഇതിന് ശേഷം അയാള്‍ക്ക് എന്നോടുളള ഇഷ്ടം കൂടി വരുന്നതായി എനിക്ക് മനസ്സിലായി. എന്നോടുള്ള മനോഭാവത്തില്‍ മാറ്റമുണ്ടായതായി എനിക്ക് മനസ്സിലായി. അത് ഉപയോഗിച്ച് രക്ഷപ്പെട്ടു’.

പിന്നീട് തട്ടിക്കൊണ്ടു പോയ ആളെ പൊലീസ് പിടികൂടുകയായിരുന്നു. സംഭവത്തില്‍ കുറ്റവാളിയായ ലൂക്കാസിനെ കോടതി 16 വര്‍ഷവും 9 മാസവും തടവിന് ശിക്ഷിച്ചു. മോഡലിന്റെ കരിയറിന്റെ ഗുണത്തിനായി അവര്‍ക്ക് പേരുണ്ടാക്കി കൊടുക്കാനാണ് തട്ടിക്കൊണ്ടു പോയതെന്നാണ് ഇയാള്‍ കോടതിയില്‍ വാദിച്ചത്.

Top