ഫുട്‌ബോള്‍ അറീന സാക്ഷിയാകാന്‍ പോകുന്നത് ഛേത്രിയുടെ ചരിത്ര നിമിഷത്തിന്

Sunil Chhetri

മുംബൈ : ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ നൂറാം മത്സരമാണ് ഇന്ന് മുംബൈയില്‍ നടക്കുന്നത്. 2005ല്‍ പാകിസ്ഥാനെതിരെ നടന്ന മത്സരത്തില്‍ അരങ്ങേറിയ ഛേത്രി ഇന്ന് കെനിയക്കെതിരെ കളിക്കുന്നതോടെ 100 മത്സരങ്ങള്‍ തികയ്ക്കും.

ബെയ്ചുങ് ബൂട്ടിയ മാത്രമാണ് ഇതിനു മുമ്പ് 100 എന്ന സംഖ്യയില്‍ എത്തിയിട്ടുള്ളത്. 107 മത്സരങ്ങള്‍ ഇന്ത്യക്കായി ബൂട്ടിയ കളിച്ചു എങ്കിലും അതില്‍ 11 മത്സരങ്ങള്‍ പ്രായപരിധികള്‍ ഉള്ള ഇന്ത്യന്‍ ടീമിന് വേണ്ടിയായിരുന്നു. അതുകൊണ്ട് തന്നെ ഛേത്രിയുടെ ഈ നൂറാം മത്സരം ശരിക്കും ഇന്ത്യന്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ ആദ്യ 100 ആണ്.

Top