മധു എസ് കുമാര്‍ ചിത്രം ‘എ ഫോര്‍ ആപ്പിള്‍’ ഉടന്‍ പ്രദര്‍ശനത്തിനെത്തും

ധു എസ് കുമാര്‍ സംവിധാനം ചെയ്യുന്ന ‘എ ഫോര്‍ ആപ്പിള്‍’ ജൂണ്‍ അവസാന വാരം തിയറ്ററുകളില്‍ എത്തും. ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് രാജേഷ് ജയരാമനാണ്.

പുതുമുഖങ്ങളായ ടോണി സിജിമോന്‍, ജാന്‍വി ബൈജു, സാജല്‍ എസ്.എസ് എന്നിവരെ കൂടാതെ നെടുമുടി വേണു, ഷീല, സലിം കുമാര്‍, ദേവന്‍, കോട്ടയം പ്രദീപ്, കൃഷ്ണകുമാര്‍, സേതുലക്ഷ്മി, പാഷാണം ഷാജി, സന്തോഷ് കീഴാറ്റൂര്‍, മോഹന്‍ അയിരൂര്‍, സാജന്‍ സൂര്യ, ശരണ്യ ആനന്ദ്, ആഷിക, കല്യാണി നായര്‍, രമേഷ് വലിയശാല എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍.

പുതുമുഖങ്ങളായ ടോണി സിജിമോന്‍, ജാന്‍വി ബൈജു, സാജല്‍ എസ്, മാസ്റ്റര്‍ ഗൗരവ്, ബേബി നിരഞ്ജന, മാസ്റ്റര്‍ സ്രാവണ്‍ എന്നീ ബാലതാരങ്ങളും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തും.

ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍ക്ക് ജെറി അമല്‍ദേവാണ് സംഗീതം നല്‍കിയിരിക്കുന്നത്. സ്വര്‍ണാലയ സിനിമാസിന്റെ ബാനറില്‍ സുദര്‍ശനന്‍ സ്വര്‍ണാലയ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Top