എന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ഒന്ന് തന്നതിന് നന്ദി മമ്മൂക്ക; ജോമോള്‍

രിടവേളക്ക് ശേഷം സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് ജോമോള്‍. ബാലതാരമായ് വന്ന് നായികയായി സിനിമയില്‍ തിളങ്ങിയ താരം പിന്നീട് ഒരിടവേള എടുക്കുകയായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയിലേക്ക് തിരിച്ച് വരുമ്പോള്‍ ഈ അവസരത്തില്‍ കാതല്‍ എന്ന സിനിമയില്‍ ഡബ്ബിംഗ് ചെയ്തതിനെ കുറിച്ച് പറയുകയാണ് ജോമോള്‍. കാതലില്‍ ജ്യോതിക അവതരിപ്പിച്ച ഓമന എന്ന വേഷത്തിനാണ് ജോമോള്‍ ശബ്ദം നല്‍കിയത്. തിയറ്ററില്‍ ജ്യോതികയുടെ ശബ്ദം കേട്ട് എവിടെയോ കേട്ടപോലെ എന്ന് ഒരോ പ്രേക്ഷകനും പറഞ്ഞിരുന്നു. ഒടുവില്‍ ജോമോളാണ് ആ ശബ്ദത്തിന് ഉടമ എന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ഈ അവസരത്തില്‍ ആണ് നടിയുടെ പോസ്റ്റ്.

‘കാതല്‍-ദി കോര്‍ എന്ന സിനിമയില്‍ വര്‍ക്ക് ചെയ്യാന്‍ അവസരം ലഭിച്ചപ്പോള്‍ എനിക്ക് മടിയായിരുന്നു. ഞാന്‍ ശബ്ദം നല്‍കുന്ന കഥാപാത്രത്തിന്റെ അതിമനോഹരമായ ചിത്രീകരണത്തോട് നീതി പുലര്‍ത്താന്‍ കഴിയുമോ എന്ന കാര്യത്തില്‍ സംശയമുണ്ടായി. ഗംഭീരമായ കഥയോട് എനിക്ക് നീതി പുലര്‍ത്താന്‍ കഴിയുമോ എന്ന് സംശയിച്ചു. എന്നാല്‍ ഇന്ന്, എന്റെ ജീവിതത്തില്‍ ഒരു പുതിയ അധ്യായം തുറക്കാന്‍ ഈ അവസരം നല്‍കിയതിന്, എന്നില്‍ വിശ്വസിച്ചതിന്, ജിയോ ബേബിയോടും മറ്റെല്ലാവരോടും ഞാന്‍ നന്ദി പറയുക ആണ്. എന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ഒന്ന് തന്നതിന് നന്ദി മമ്മൂക്ക’, എന്നാണ് ജോമോള്‍ കുറിച്ചത്.

ഉണ്ണി മുകുന്ദന്‍ നായകനായി എത്തുന്ന ജയ്ഗണേഷ് എന്ന ചിത്രത്തില്‍ ആണ് ജോമോള്‍ അഭിനയിക്കുന്നത്. രഞ്ജിത്ത് ശങ്കര്‍ ആണ് സംവിധാനം. മഹിമ നമ്പ്യാര്‍ നായികയായി എത്തുന്ന ചിത്രം ഉണ്ണി മുകുന്ദന്‍ ഫിലിസും രഞ്ജിത്ത് ശങ്കറിന്റെ ഡ്രീംസ് എന്‍ ബിയോണ്ടും ചേര്‍ന്നാണ് നിര്‍മിക്കുന്നത്.

Top