നീറ്റ് പരീക്ഷയിലെ വസ്ത്ര പരിശോധനയെ കളിയാക്കുന്ന വീഡിയോ വൈറലാകുന്നു

ചെന്നൈ: ഓള്‍ ഇന്ത്യ മെഡിക്കല്‍ എന്‍ട്രന്‍സായ നീറ്റ് പരീക്ഷയിലെ വസ്ത്ര പരിശോധനയെ പരിഹസിക്കുന്ന യു ട്യൂബ് വീഡിയോ വൈലാകുന്നു.

‘ഐ ഡോണ്ട് നീറ്റ് യു’ എന്ന പേരില്‍ തമിഴ് യു ട്യൂബ് കോമഡി ചാനലായ ടെംമ്പിള്‍ മങ്കീസ് ആണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. മെയ് ഒമ്പതിന് പുറത്തിറക്കിയ വീഡിയോ ഇതിനകം ലക്ഷക്കണക്കിനാളുകള്‍ കണ്ടുകഴിഞ്ഞു.

കേരളത്തിലെ നീറ്റ് പരീക്ഷയില്‍ പെണ്‍കുട്ടികളുടെ അടിവസ്ത്രം ഉള്‍പ്പെടെ പരിശോധിച്ചത് വിവാദമായതിന് പിന്നാലെ സുരക്ഷ പരിശോധനയിലെ കര്‍ശന രീതി തമിഴ്‌നാട്ടിലും ആക്ഷേപങ്ങള്‍ക്കിടയാക്കിയിരുന്നു.

‘നീറ്റ്’ വിഷയത്തെ കൂടാതെ ജാതി രാഷ്ട്രീയം, ഇസ്‌ലാമോഫോബിയ, ഹിന്ദി ഭാഷയുടെ മേധാവിത്വം, സ്ത്രീ ശാക്തീകരണത്തോടുള്ള മനുസ്മൃതിയുടെ കാഴ്ചപ്പാട് തുടങ്ങിയവയും വീഡിയോയില്‍ വിഷയമാവുന്നു.

Top