ബംഗാള്‍ മുഖ്യമന്ത്രിക്ക് അമ്മയുടെ ജന്മസ്ഥലം അറിയില്ല; ദീദിയുടെ ഉദ്ദേശം?

പൗരത്വ ഭേദഗതി നിയമത്തിന് എതിരെ മറ്റൊരു പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബിജെപി വിദ്വേഷം പ്രചരിപ്പിച്ച്, സിഎഎ, എന്‍ആര്‍സി, എന്‍പിആര്‍ എന്നിവയില്‍ കൂടുതല്‍ സംശയങ്ങള്‍ ജനിപ്പിക്കുകയാണെന്ന് മമത ആരോപിച്ചു. തന്റെ സ്വന്തം അമ്മയുടെ ജനനതീയതിയും, ജനിച്ച സ്ഥലവും തനിക്ക് പോലും ഓര്‍മ്മയില്ലെന്നും മുഖ്യമന്ത്രി പറയുന്നു.

ആയിരക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരും, പിന്തുണയ്ക്കുന്നവരും പങ്കെടുത്ത റാലി നയിക്കവെയാണ് മമതാ ബാനര്‍ജി മോദി സര്‍ക്കാരിനെ കടന്നാക്രമിച്ചത്. ‘അവര്‍ നുണപറയുകയാണ്, സംശയങ്ങള്‍ സൃഷ്ടിക്കുകയാണ്. അമ്മയുടെ ജനനതീയതി എനിക്ക് പോലും അറിയില്ലെന്നിരിക്കെ, നിങ്ങളുടെ അവസ്ഥ എന്താകും?’, മമത ചോദിച്ചു.

കര്‍ണ്ണാടകത്തില്‍ ജനങ്ങള്‍ മരിച്ച് വീഴുമ്പോഴാണ് പശ്ചിമ ബംഗാളിലെ സ്ഥിതി മോശമാണെന്ന് അവിടുത്തെ സര്‍ക്കാര്‍ പരാതിപ്പെടുന്നത്. ഈ റാലിക്ക് ജനപിന്തുണയുണ്ട്. ദിവസം പോകുംതോറും ജനങ്ങളുടെ പങ്ക് വര്‍ദ്ധിക്കുന്നു. കോളേജ് വിദ്യാര്‍ത്ഥിയായിരിക്കുന്ന കാലം മുതല്‍ പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്നുണ്ട്, അത് കൊണ്ട് ആ ഭാഷ വ്യക്തമായറിയാം, മമതാ ബാനര്‍ജി കൂട്ടിച്ചേര്‍ത്തു.

ജനങ്ങള്‍ക്ക് പ്രശ്‌നങ്ങള്‍ നേരിട്ടാല്‍ തങ്ങള്‍ പോരാട്ടത്തിന് ഇറങ്ങുമെന്നാണ് ബംഗാള്‍ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ഇത് ഹിന്ദുക്കള്‍ക്കും, മുസ്ലീങ്ങള്‍ക്കും, രാജ്യത്തിനും വേണ്ടിയാണ്. അവര്‍ നമ്മുടെ അവകാശം പിടിച്ചെടുക്കും, മമത ആരോപിച്ചു.

Top