കേരളാ ബ്ലാസ്റ്റേഴ്‌സിലേയ്ക്ക് ഇല്ല; വാര്‍ത്ത വ്യാജമെന്ന്…

താന്‍ കേരളാ ബ്ലാസ്റ്റേഴ്‌സിലേയ്ക്ക് ഇല്ലെന്ന് എഫ് സി പൂനെ സിറ്റി താരം മാഴ്‌സലീന്യോ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മാഴ്‌സലീന്യോ ബ്ലാസ്റ്റേഴ്‌സിലേയ്ക്ക് എത്തുന്ന എന്ന വാര്‍ത്ത സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇപ്പോഴിതാ അതിനോട് പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയണ് താരം. താന്‍ ബ്ലാസ്റ്റേഴ്‌സിലേയ്ക്ക് പോകുകയാണെന്ന വാര്‍ത്ത വ്യാജമാണെന്നണ് താരം പറയുന്നത്.

ബ്ലാസ്റ്റേഴ്‌സ് തന്റെ ഏജന്റുമായി ഇത് വരെ ബന്ധപ്പെട്ടിട്ടില്ലെന്നും മാഴ്‌സലീന്യോ പറഞ്ഞു.ബ്ലാസ്റ്റേഴ്‌സിലേക്ക് വരുകയാണോ എന്ന് അന്വേഷിച്ച് കൊണ്ട് ആരാധകരുടെ ആയിരക്കണക്കിന് മെസേജുകളാണ് തനിക്ക് വന്നു കൊണ്ടിരിക്കുന്നതെന്നും തന്റെ ട്വിറ്റര്‍ പോസ്റ്റിലൂടെ മാഴ്‌സലീന്യോ അറിയിച്ചു.

അടുത്ത സീസണ്‍ ഐ എസ് എല്ലില്‍ കിരീടം ലക്ഷ്യം വെച്ച് നിരവധി സൂപ്പര്‍ താരങ്ങളെയാണ് ബ്ലാസ്റ്റേഴ്‌സ് ഇത്തവണ സ്വന്തമാക്കിയിരിക്കുന്നത്.

Top