“മിസ്റ്റർ എനിക്ക് നിങ്ങളെ മനസിലാകുന്നില്ല” ദൃശ്യം 2 ഡയലോഗ് ഏറ്റെടുത്ത് ട്രോളന്മാർ

മസോണ്‍ പ്രൈമില്‍ ഫെബ്രുവരി 19നാണ് ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം 2 റിലീസ് ചെയ്തത്. ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം മീന, അന്‍സിബ, എസ്തര്‍, സിദ്ദിഖ്, ആശ ശരത് മുരളി ഗോപി, സായികുമാര്‍ തുടങ്ങിയവർ അഭിനയിച്ചിട്ടുണ്ട്.നായകന്‍ ജോര്‍ജ് കുട്ടി മുതല്‍ ചിത്രത്തിലെ ഓട്ടോ ഡ്രൈവര്‍മാര്‍ വരെ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗം തീര്‍ക്കുകയാണ്.

മുരളി ഗോപി അവതരപ്പിച്ച ഐ.ജി തോമസ് ബാസ്റ്റിൻ എന്ന കഥാപാത്രത്തിന്റെ  ഡയലോഗ് ആണ് ഇപ്പോൾ ട്രോട്രോളന്മാർ ആഘോഷമാക്കി മാറ്റുന്നത്. “മിസ്റ്റര്‍ നിങ്ങളെ എനിക്ക് മനസിലാകുന്നില്ല” എന്നാണ് പറയുന്നത്. മുരളിഗോപിയുടെ മീം ഉപയോഗിച്ച് ഈ സംഭാഷണം ഇപ്പോള്‍ എല്ലായിടത്തും ഉപയോഗിക്കുകയാണ് ട്രോളന്മാര്‍.

Top