I do not play a robot in 2.0: Amy Jackson

ശങ്കര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 2.0യുടെ തിരക്കിലാണ് എമി ജാക്‌സണ്‍. ചിത്രത്തില്‍ എമി ഒരു റോബോര്‍ട്ടായിട്ടാണ് അഭിനയിക്കുന്നതെന്ന് വാര്‍ത്തകള്‍ വന്നിരുന്നു എന്നാല്‍ താരം അതു നിഷേധിച്ചു. തനിക്ക് 2.0യിലെ കഥാപാത്രത്തെക്കുറിച്ച് കൂടുതലൊന്നും വെളിപ്പെടുത്താന്‍ കഴിയില്ലെന്നും വളരെ വെല്ലുവിളി നിറഞ്ഞതും ഇതുവരെ കരിയറില്‍ അവതരിപ്പിക്കാത്തതുമായ കഥാപാത്രമാണ് ചിത്രത്തിലേതെന്നും എമി പറഞ്ഞു.

2.0 ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ മികച്ച ചിത്രമായിരിക്കും. ഇത്രയും വ്യാപ്തിയുള്ളൊരു ചിത്രം ഇന്ത്യയില്‍ നിര്‍മ്മിക്കുന്നത് വളരെ അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. സംവിധായകന്‍ ശങ്കറിന്റെ കാഴ്ചപ്പാടാണ് എല്ലാം.അദ്ദേഹമാണ് സിനിമയുടെ ബലം. ശങ്കറിനൊപ്പമുള്ള രണ്ടാമത്തെ ചിത്രമാണിത്. കൂടാതെ ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരങ്ങളായ രജനീകാന്തിനും അക്ഷയ്കുമാറിനുമൊപ്പം അഭിനയിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്-എമി പറഞ്ഞു

2.0യ്ക്ക് ശേഷം നവാസുദ്ദീന്‍ സിദ്ധിക്കിയുടെ ചിത്രത്തില്‍ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ് എമി. ചിത്രത്തിന്റെ ഷൂട്ടിങ്ങ് മാര്‍ച്ച് പകുതിയോടെ ആരംഭിക്കും. വിജയിക്കൊപ്പം അഭിനയിച്ച തെരിയാണ് എമിയുടെ റിലീസാകാനുള്ള ചിത്രം. തെരിയെ കുറിച്ച് ഒരുപാട് പ്രതീക്ഷയുണ്ടെന്നും താന്‍ ഒരു വിജയ് ആരാധികയാണെന്നും എമി പറഞ്ഞു. മാത്രമല്ല അജിത്തിനൊപ്പം അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്നും താരം അറിയിച്ചു. ഒപ്പം തന്ന എ.ആര്‍ മുരുകദാസ്, കരണ്‍ ജോഹര്‍ എന്നീ സംവിധായകരുടെ ചിത്രത്തില്‍ അഭിനയിക്കാനും ആഗ്രഹിക്കുന്നതായി ബ്രിട്ടീഷ് മോഡലും നടിയുമായ എമി വ്യക്തമാക്കി.

Top