അടുത്ത സീസണില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ തുടരുമോ എന്നറിയില്ല; റൊമേലൂ ലൂക്കാക്കു

കുറച്ചു നാളുകളായി പ്രകടനത്തില്‍ മികവ് പുലര്‍ത്താന്‍ കഴിയാത്തതിനാല്‍ അടുത്ത സീസണില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ത്തന്നെ തുടരുമോയെന്ന കാര്യത്തില്‍ ഉറപ്പില്ലെന്ന് ബെല്‍ജിയം സൂപ്പര്‍ താരം റൊമേലു ലുക്കാക്കു. അടുത്ത സീസണില്‍ ലുക്കാക്കു ഇറ്റാലിയന്‍ ലീഗിലേക്ക് പോയേക്കും എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായി രണ്ട് വര്‍ഷ കരാര്‍ കൂടി ലുക്കാക്കുവിന് ബാക്കിയുണ്ട്.

മോശം പ്രകടനത്തിന്റെ പേരില്‍ വിമര്‍ശനം നേരിടുന്ന ഗോള്‍കീപ്പര്‍ ഡിഗിയയെ പിന്തുണച്ച് ലുക്കാക്കു മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. താന്‍ വരും സീസണില്‍ യുണൈറ്റഡിലുണ്ടാകുമോ എന്ന കാര്യം അറിയില്ല, വാര്‍ത്തകളോട് പ്രതികരിക്കാന്‍ താല്‍പര്യമില്ല. ചില മത്സരങ്ങളുടെ മാത്രം പേരില്‍ ഡിഗിയയെ കുറ്റപ്പെടുത്തുന്നത് ശരിയല്ല. കഴിഞ്ഞ 8 സീസണുകളിലായി ടീമിന് വേണ്ടി മികച്ച പ്രകടനം കാഴ്ച വെക്കുന്ന താരമാണ് ഡേവിഡ്. ഈ സീസണില്‍ത്തന്നെ പല തവണ ഡേവിഡ് ഞങ്ങളെ രക്ഷപെടുത്തിയിട്ടുണ്ട്. എന്നായിരുന്നു ലൂക്കാക്കുവിന്റെ വാക്കുകള്‍.

Top