‘ക്യാരി സെഞ്ച്വറിക്ക് അരികിലെന്ന് തനിക്ക് അറിയില്ലായിരുന്നു’:പാറ്റ് കമ്മിന്‍സ്

ക്രൈസ്റ്റ്ചര്‍ച്ച്: ന്യുസീലാന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ ആവേശ ജയമാണ് ഓസ്‌ട്രേലിയ സ്വന്തമാക്കിയത്. ഒരു ഘട്ടത്തില്‍ തോല്‍വിയെ മുന്നില്‍കണ്ട ശേഷമാണ് ഓസീസിന്റെ തിരിച്ചുവരവ്. അഞ്ചിന് 80 എന്ന തകര്‍ന്ന ഓസീസിനെ മിച്ചല്‍ മാര്‍ഷും അലക്‌സ് ക്യാരിയും രക്ഷിച്ചു. ഇടയ്ക്ക് മിച്ചല്‍ മാര്‍ഷ് പുറത്തായി. എങ്കിലും അലക്‌സ് ക്യാരി അവസാനം വരെ ക്രീസിലുണ്ടായിരുന്നു.

ഓസ്‌ട്രേലിയന്‍ നായകന്റെ പ്രവര്‍ത്തിക്കെതിരെ രൂക്ഷ വിമര്‍ശനവും ഉയര്‍ന്നു. എന്നാല്‍ മത്സരശേഷം താരം ഇതിന് വിശദീകരണം നല്‍കി. ക്യാരി സെഞ്ച്വറിക്ക് അരികിലെന്ന് തനിക്ക് അറിയില്ലെന്നായിന്നു കമ്മിന്‍സ് പറഞ്ഞത്. ഓസ്‌ട്രേലിയന്‍ വിജയത്തില്‍ താന്‍ സന്തോഷവാനെന്ന് അലക്‌സ് ക്യാരിയും പറഞ്ഞു. തനിക്ക് സെഞ്ച്വറി വേണ്ടെന്നും താരം വ്യക്തമാക്കി.

മത്സരം അവസാനിച്ചപ്പോള്‍ അലക്‌സ് ക്യാരി 98 റണ്‍സുമായി പുറത്താകാതെ നിന്നു. എങ്കിലും വിജയശില്‍പ്പിയായ താരത്തിന് സെഞ്ച്വറി നഷ്ടമായി. വിജയിക്കാന്‍ രണ്ട് റണ്‍സ് വേണ്ടിയിരുന്നപ്പോള്‍ പാറ്റ് കമ്മിന്‍സ് ബൗണ്ടറി നേടി. ഇതോടെ ക്യാരിയുടെ സെഞ്ച്വറി കാണാന്‍ കാത്തിരുന്ന ആരാധകര്‍ നിരാശയിലായി.

Top