ഞാന്‍ ആവേശത്തോടെ നൃത്തം ചെയ്തു ; അയോധ്യയിലെ രാമക്ഷേത്രത്തില്‍ ഭരതനാട്യം കളിച്ച് ഹേമ മാലിനി

ലഖ്നൗ : അയോധ്യയിലെ രാമക്ഷേത്രത്തില്‍ ഭരതനാട്യം കളിച്ച് ഹേമ മാലിനി. സോഷ്യല്‍ മീഡിയയിലൂടെ ഹേമ മാലിനി തന്നെയാണ് വിവരം പങ്കുവച്ചത്. ഇന്നലെയാണ് താരം അയോധ്യയില്‍ ദര്‍ശനം നടത്താന്‍ എത്തിയത്. ദര്‍ശനം നടത്തിയതിനു പിന്നാലെ വൈകിട്ടാണ് ഹേമ മാലിനി അമ്പത്തിലുള്ളില്‍ ഭരതനാട്യം കളിച്ചത്. ‘രാം ലല്ലയ്ക്കുവേണ്ടി അമ്പലത്തിനുള്ളില്‍ ഞാന്‍ ഭരതനാട്യം കളിച്ചു.

അത് വളരെ ആഹ്ലാദകരമായ ഒരു അനുഭവമായിരുന്നു, ഞാന്‍ ആവേശത്തോടെ നൃത്തം ചെയ്തു, നിരവധി പേര്‍ എന്നെ അഭിനന്ദിച്ചു.’ എന്നാണ് ഭരതനാട്യ ചിത്രങ്ങള്‍ പങ്കുവച്ച് ഹേമ മാലിനി കുറിച്ചത്.അയോധ്യ ക്ഷേത്രം കാരണം നിരവധി പേര്‍ക്ക് ജോലി ലഭിച്ചു എന്ന് എഎന്‍ഐയോട് ഹേമ മാലിനി പ്രതികരിച്ചിരുന്നു. ജനുവരി 22നാണ് അയോധ്യ രാമക്ഷേത്രം ഉദ്ഘാടനം ചെയ്തത്. സിനിമ കായിക രംഗത്തെ നിരവധി പേരാണ് ചടങ്ങില്‍ പങ്കെടുത്തത്.

ദര്‍ശനത്തിന് ശേഷം ക്ഷേത്രം കാരണം നിരവധി പേര്‍ക്ക് തൊഴില്‍ ലഭിക്കുന്നുവെന്നും ഹോമമാലിനി പറഞ്ഞു.രാമക്ഷേത്രത്തിലെ ക്രമീകരണങ്ങളെല്ലാം മികച്ചതാണെന്നും, നന്നായി ദര്‍ശനം നടത്താന്‍ സാധിച്ചെന്നും ഹേമമാലിനി എഎന്‍ഐയോട് പറഞ്ഞു.

ചലച്ചിത്ര മേഖലയില്‍ നിന്നുള്ള നിരവധി താരങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. നിരവധി ബോളിവുഡ് ചിത്രങ്ങളില്‍ നായികയായി വിസ്മയിപ്പിച്ച താരമാണ് ഹേമമാലിനി. 1963ല്‍ ചലച്ചിത്ര മേഖലയിലേക്ക് അരങ്ങേറിയ താരം 2020ല്‍ പുറത്തിറങ്ങിയ ഷിംല മിര്‍ച്ചി എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.

Top