“മികച്ച പ്രകടനം നടത്തുമെന്ന ഉറപ്പ് നൽകാൻ കഴിയില്ല” -ധോണി

താൻ മികച്ച പ്രകടനം നടത്തുമെന്ന ഉറപ്പു നൽകാൻ തനിക്കാവില്ലെന്ന് ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റൻ എംഎസ് ധോണി. മികച്ച പ്രകടനമെന്നത് ഒരിക്കലും ഉറപ്പു നൽകാൻ കഴിയുന്ന ഒന്നല്ല. താൻ ആദ്യം നേരിട്ട 6 പന്തുകൾ തങ്ങളെ മറ്റൊരു മത്സരത്തിൽ പരാജയപ്പെടുത്തിയേക്കും എന്നും ധോണി പറഞ്ഞു.

“ഞാൻ കളിച്ച ആദ്യ 6 പന്തുകൾ ഞങ്ങൾക്ക് മറ്റൊരു മത്സരം നഷ്ടപ്പെടാൻ ഇടയാക്കിയേക്കും. കാര്യം സത്യമാണെങ്കിലും, കളിക്കുമ്പോൾ താൻ അൺഫിറ്റാണെന്ന് കേൾക്കാൻ ഒരാളും ആഗ്രഹിക്കില്ല. പ്രകടനം എന്നത് ഒരിക്കലും ഉറപ്പുനൽകാൻ കഴിയുന്ന ഒന്നല്ല. 24ആം വയസ്സിൽ അങ്ങനെ ഒരു ഉറപ്പ് നൽകാൻ കഴിഞ്ഞിട്ടില്ല. 40ആം വയസ്സിലും അതിനു കഴിയില്ല. ഞാൻ അൺഫിറ്റാണെന്ന് ഒരാൾക്കും പറയാൻ കഴിയില്ല” എം.എസ് ധോണി വ്യക്തമാക്കി.

Top