ഞാന്‍ ബ്രാഹ്മണനാണ് കാവല്‍ക്കാരന്‍ ആകാന്‍ പറ്റില്ല സുബ്രഹ്മണ്യന്‍ സ്വാമി

Subramanian Swamy

ന്യൂഡല്‍ഹി: ചൗക്കിദാര്‍ ക്യാംപെയിന്റെ ഭാഗമാകാന്‍ തനിക്കാവില്ലെന്ന് ബി.ജെ.പി എം.പി സുബ്രഹ്മണ്യന്‍ സ്വാമി. ”എനിക്ക് കാവല്‍ക്കാരനാകാന്‍ സാധിക്കില്ല. കരാണം ഞാനൊരു ബ്രാഹ്മണനാണ്. അതൊരു വസ്തുതയാണ്. ഞാന്‍ കാവല്‍ക്കാര്‍ക്ക് നിര്‍ദേശം നല്‍കുന്നയാളാണ്. അവര്‍ എന്നെ അനുസരിക്കുകയാണ് ചെയ്യുക,? അതാണ് കാര്യം”-സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.ഒരു തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

റാഫേല്‍ അഴിമതിയുടെ പശ്ചാത്തലത്തില്‍ രാഹുല്‍ ഗാന്ധി പലപ്പോഴും കാവല്‍ക്കാരന്‍ കള്ളനാണെന്ന് പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രചരണ തന്ത്രത്തിന്റെ ഭാഗമായി സമൂഹമാദ്ധ്യമങ്ങളില്‍ പേരിനൊപ്പം ചൗക്കിദാര്‍ എന്ന് കൂടി ചേര്‍ക്കുകയായിരുന്നു. തുടര്‍ന്ന് എല്ലാ ബി.ജെ.പി നേതാക്കളും പേരിനൊപ്പം ചൗക്കിദാര്‍ എന്ന് ചേര്‍ത്തതോടെ നിരവിധിപേരാണ് ക്യാംപെയിന്റെ ഭാഗമായത്.

Top