എങ്ങനെ പുറത്തു ചാടണമെന്ന് ഞാന്‍ പഠിപ്പിക്കാം, അനിയനെ രക്ഷിച്ച് പിച്ചവെക്കുന്ന ചേട്ടന്‍ ; വീഡിയോ

തിസാഹസികമായി അനിയനെ തൊട്ടിലില്‍ നിന്നും രക്ഷിക്കുന്ന ചേട്ടന്‍ കുഞ്ഞും രക്ഷപെട്ട അനിയന്‍ കുഞ്ഞുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.

പിച്ചവെച്ചു നടക്കുന്ന ചേട്ടന്‍ കുഞ്ഞ് അനുജനെ തൊട്ടിലില്‍ നിന്ന് എങ്ങനെ പുറത്തു ചാടണമെന്ന് പഠിപ്പിക്കുന്നതാണ് വീഡിയോ. ജൂണ്‍ ആറിന് പോസ്റ്റ് ചെയ്ത കുട്ടികളുടെ ഈ വീഡിയോ നാലു കോടി ആളുകളാണ് കണ്ടത്.

സിസിടിവി ക്യാമറ പകര്‍ത്തിയ ഈ കുസൃതി ഡെയ്‌ലി ബംബ്‌സ് ഫേസ്ബുക്ക് പേജിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

തൊട്ടിലില്‍ നിന്ന് ഇറങ്ങുന്നതെങ്ങനെയെന്ന് ചേട്ടന്‍ അനിയനെ കാണിച്ച് കൊടുക്കുന്നു. ഇത് കണ്ട് അനിയനും കസേരയില്‍ കയറി നില്‍ക്കുന്നു. പക്ഷേ ചേട്ടന്‍ ചെയ്തപോലെ തൊട്ടിലിന്റെ വേലി ചാടാന്‍ അനിയന് ചെറിയൊരു പേടി. ഇത് കണ്ട് ചേട്ടന്‍ അനിയന് നേരെ കൈ നീട്ടി ചാടിക്കോ ഞാന്‍ പിടിച്ചോളാം എന്ന് പറയുന്നു. പക്ഷേ അനിയന്‍ ചാടാതെ നില്‍ക്കുന്നു.അവസാനം തൊട്ടിലിന്റെ മുകളില്‍ നിന്നും ചേട്ടന്‍ അനിയനെ വലിച്ച് താഴെയിടുന്നു. രണ്ട് പേരും ഒന്നിച്ച് താഴേവീണെങ്കിലും സാഹസികമായി ചേട്ടന്‍ അനിയനെ രക്ഷപ്പെടുത്തുന്നു.

Top