സമാധാനത്തിനുള്ള നോബേല്‍ പുരസ്‌കാരം ജനീവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന I CAN

സ്റ്റോക്ക്‌ഹോം: ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നോബേല്‍ പുരസ്‌കാരത്തിന് ജനീവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന I CAN (International campaign to abolish nuclear weapons) എന്ന സംഘടന അര്‍ഹമായി.

ആണവായുധങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന സംഘടനയുടെ കൂട്ടായ്മയാണ് I CAN .

അണുവായുധ നിരോധന ഉടമ്പടിക്കു വേണ്ടി വാദിക്കുന്ന 468 സംഘടനകളുടെ കൂട്ടായ്മ കൂടിയാണിത്‌.

2017 ജൂലൈ 7 ന് തയ്യാറാക്കിയ കരട് ഉടമ്പടിക്കു വേണ്ടി സംഘടന പ്രചാരണം തുടങ്ങിയിരുന്നു. കഴിഞ്ഞ സെപ്തംബര്‍ 20 ന് ഈ വിഷയത്തില്‍ ഒപ്പു ശേഖരണ ക്യാമ്പയിനും തുടങ്ങി.

ഇന്ത്യ – പാക്ക് ആണവ ബല പരീക്ഷണത്തിനെതിരെ സംഘടന നിലപാടെടുത്തിരുന്നു.

101 രാജ്യങ്ങളിലായി പ്രവര്‍ത്തിക്കുന്ന I CAN 2007 ലാണ് രൂപീകരിച്ചത്.

Top