i am the football in team upa vs team nda police know nothing about business; mallya

vijay mallya

ന്യൂഡല്‍ഹി: മാധ്യമങ്ങളെ ഉപയോഗിച്ച് ബിജെപി , കോണ്‍ഗ്രസ്സ് സര്‍ക്കാരുകള്‍ തന്നെ ഒരു ഫുട്‌ബോള്‍ പോലെ തട്ടിക്കളിക്കുകയാണെന്ന് വിവാദ മദ്യ വ്യവസായി വിജയ് മല്യ.

നിര്‍ഭാഗ്യവശാല്‍ ഈ കളിയില്‍ റഫറികളില്ലെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

മല്യക്കെതിരായ സിബിഐയുടെ ആരോപണങ്ങളില്‍ അദ്ദേഹം നടുക്കം രേഖപ്പെടുത്തി. മിഥ്യാസങ്കല്പങ്ങളും തെറ്റിധാരണകളും പറയുന്ന സിബിഐയ്ക്ക് സാമ്പത്തികവാണിജ്യകാര്യങ്ങളെക്കുറിച്ച് ധാരണയുണ്ടോയെന്നും അദ്ദേഹം ട്വിറ്ററിലൂടെ ചോദിച്ചു.

വിജയ് മല്യയ്ക്ക് വിവിധ ബാങ്കുകളില്‍ നിന്ന് ലോണ്‍ ലഭ്യമാക്കാന്‍ രണ്ടാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത് സാമ്പത്തിക മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ ഇടപെട്ടതിന്റെ തെളിവുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

മല്യയ്ക്ക് ലോണുകള്‍ ലഭ്യമാക്കാന്‍ ധനകാര്യ മന്ത്രാലയത്തിലെ മുന്‍ ഉദ്യോഗസ്ഥനായിരുന്ന അമിതഭ് വര്‍മ ഇടപെട്ടതിന്റെ കത്തുകളും മെയിലുകളുമാണ് പുറത്തുവന്നത്.

കേസില്‍ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും പങ്കും അവര്‍ക്ക് ഏതെങ്കിലും പ്രതിഫലം ലഭിച്ചിട്ടുണ്ടെങ്കില്‍ അതും അന്വേഷിക്കുമെന്നും സിബിഐ വ്യക്തമാക്കിയതായി വാര്‍ത്തകളുണ്ട്

Top