അഴിമതിക്കാര്‍ക്കാണ് ഞാന്‍ തീവ്രവാദിയെന്ന് തോന്നുന്നത്; ആരോപണങ്ങള്‍ക്ക് മറുപടിയുമായി കെജ്രിവാള്‍

ഡല്‍ഹി : ഡല്‍ഹി മുഖ്യമന്ത്രിക്ക് ഖാലിസ്ഥാനികളുമായി അടുത്ത ബന്ധമെന്ന പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് മറുപടിയുമായി അരവിന്ദ് കെജ്രിവാള്‍. അഴിമതിക്കാരായ രാഷ്ട്രീയക്കാര്‍ക്ക് മാത്രമാണ് താന്‍ തീവ്രവാദിയാണെന്ന് തോന്നുന്നതെന്ന് കെജ്രിവാള്‍ തിരിച്ചടിച്ചു.

ഭഗവത് മന്നിനെപ്പോലെ സത്യസന്ധനായ ഒരു മുഖ്യമന്ത്രി പഞ്ചാബില്‍ ഉണ്ടാകുന്നത് ആലോചിച്ച് അഴിമതിക്കാര്‍ക്കുണ്ടായ ഭയമാണ് ഇപ്പോള്‍ തീവ്രവാദ ബന്ധമെന്ന ആരോപണമായി പുറത്തുവരുന്നതെന്ന് കെജ്രിവാള്‍ പറഞ്ഞു.

തനിക്കെതിരായി പ്രതിപക്ഷത്തെ എല്ലാ നേതാക്കളും ഒന്നിക്കുന്നതില്‍ അത്ഭുതമില്ലെന്നും അവരുടെ ഭാഷ പോലും സമാനമാണെന്നും കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു.

 

Top