I am disappointed, but not surprised: P Chidambaram on Raghuram Rajan’s decision

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാര്‍ രഘുറാം രാജനെ അര്‍ഹിക്കുന്നില്ലെന്ന് മുന്‍ ധനമന്ത്രി പി. ചിദംബരം. രാജനെ രാജ്യം നഷ്ടപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.

റിസര്‍വ് ബാങ്ക് ഗവര്‍ണറായി രണ്ടാമൂഴത്തിനില്ലെന്ന രാജന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തീരുമാനം നിരാശാജനകവും വേദനയുണ്ടാക്കുന്നതുമാണ്. എന്നാല്‍ വാര്‍ത്ത അപ്രതീക്ഷിതമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എല്ലാം അറിയാമെന്നും രഘുറാം രാജനെപ്പോലൊരു വിദഗ്ദ്ധനെ അദ്ദേഹത്തിന് ആവശ്യമില്ലെന്നും കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയും പറഞ്ഞിരുന്നു.

രാജന്റെ സേവനത്തെ പുകഴ്ത്തിയ അദ്ദേഹം രാജ്യത്തെ ജനങ്ങള്‍ അദ്ദേഹത്തെ ഇഷ്ടപ്പെട്ടിരുന്നതായും പറഞ്ഞു.

ഇന്നലെ സഹപ്രവര്‍ത്തകര്‍ക്ക് അയച്ച കത്തിലാണ് റിസര്‍വ് ബാങ്ക് ഗവര്‍ണറായി രണ്ടാമൂഴത്തിനില്ലെന്ന് രഘുറാം രാജന്‍ വ്യക്തമാക്കിയത്.

കാലാവധി അവസാനിക്കുന്ന സപ്തംബര്‍ 4ന് ശേഷം അധ്യാപന മേഖലയിലേക്ക് മടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Top