അത് ഏറ്റവും മനോഹരമായ നിമിഷം; മനസ് തുറന്ന് തബു

ബോളിവുഡ് താരങ്ങളായ സല്‍മാന്‍ ഖാനും തബുവും അടുത്ത സുഹൃത്തുക്കളാണ്. നിരവിധി ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. സല്‍മാന്റെ പുതിയ ചിത്രം ഭാരതില്‍ തബുവും ഒരു ചെറിയ വേഷം അഭിനയിക്കുന്നുണ്ട്.

ഇപ്പോള്‍ സന്‍മാന്‍ ഖാനുമായുള്ള സുഹൃത് ബന്ധത്തെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയണ് താരം. താന്‍ സല്‍മാനും തമ്മില്‍ വളരെ കാലത്തെ അടുപ്പമുണ്ട്. ഭാരതില്‍ തനിക്കുണ്ടായിരുന്നത് ആകെ ഒരു സീനാണ്. എന്നാല്‍ അത് ഏറ്റവും മനോഹരമായ ഒരു നിമിഷമാണന്ന് തനിക്ക് ഉറപ്പ് നല്‍കാന്‍ കഴിയും.

താന്‍ ഏറ്റവും കൂടുതല്‍ തവണ ഒന്നിച്ചഭിനയച്ചത് സല്‍മാന്റേയും അജയ് ദേവ്ഗണിന്റെയും കൂടെയാണ്. ഇരുവരുമായി വളരെ കാലമായി നല്ല സുഹൃത് ബന്ധമാണ് നിലനിര്‍ത്തി പോരുന്നത്. ചെറിയ വേഷമാണെങ്കിലും ഇരുവരുടെയും കൂടെ അഭിനയിക്കാന്‍ തനിക്ക് സന്തോഷമാണെന്നും തബു പറഞ്ഞു. ഭാരതില്‍ സല്‍മാന്റെ സഹോദരിയുടെ വേഷമാണ് തബുവിനെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

Top