എന്റെ കാലുകളും സമർപ്പിക്കുന്നു; അനശ്വരക്ക് ഐക്യദാർഢ്യവുമായി ഹരീഷ് പേരടി

ഴിഞ്ഞ ദിവസം വസ്ത്രധാരണത്തിന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ ഏറെ ആക്ഷേപങ്ങൾ കേൾക്കേണ്ടി വന്ന നടി അനശ്വര രാജന് പിന്തുണയുമായി നടൻ ഹരീഷ് പേരടിയും രംഗത്ത്. അനശ്വരയെ പിന്തുണച്ച് നടി റിമ കല്ലിങ്കൽ, അനാർക്കലി മരിക്കാർ, അഹാന കൃഷ്ണ എന്നിവർ സോഷ്യൽ മീഡിയ പോസ്റ്റുകളുമായി എത്തിയിരുന്നു. ഇവർക്ക് പിന്നാലെയാണ് ഹരീഷ് പേരടിയും ഐക്യദാർഢ്യം പ്രഖ്യാപിച്ചിരിക്കുന്നത്.

തന്റെ കാലുകൾ കാണിച്ചു കൊണ്ടുള്ള ചിത്രത്തോടൊപ്പം ‘കാലുകൾ കാണുമ്പോൾ കാമം പൂക്കുന്ന സദാചാര കോമരങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന എന്റെ പ്രിയപ്പെട്ട സഹോദരിമാരോട് ആത്മാർത്ഥമായി ഐക്യദാർണ്ഡ്യം പ്രഖ്യാപിക്കുന്നു…അത്രയൊന്നും മൊഞ്ചില്ലാത്ത എന്റെ കാലുകൾ സമർപ്പിച്ച് ഞാനും ഐക്യപെടുന്നു…ഈ ശരീര ഭാഷയുടെ രാഷ്ട്രീയം നൻമയുള്ള ലോകം ഏറ്റെടുക്കട്ടെ…’എന്ന വരികൾ കൂടി ഹരീഷ് പേരടി കുറിച്ചിട്ടുണ്ട്.

https://m.facebook.com/story.php?story_fbid=820319801841704&id=100015910756367

ഒരു ഫോട്ടോഷൂട്ടിന്റെ ഭാഗമായി അനശ്വര സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളായിരുന്നു പലരെയും പ്രകോപിപ്പിച്ചത്. അനശ്വര പോസ്റ്റ് ചെയ്ത ചിത്രങ്ങൾ വിവാദമായതോടെ സിനിമാരംഗത്തു നിന്നും  പുറത്തു നിന്നും നിരവധി ആളുകളാണ് അനശ്വരക്ക് സപ്പോർട്ടുമായി രംഗത്തെത്തിയത്.

Top